5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘കോകിലയ്ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു; വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി; പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല’; ബാല

Bala: കോകില തന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നുവെന്നും വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറിയെന്നും കൂട്ടിച്ചേർത്തു. വൈക്കത്തേക്ക് ആരെയും താൻ ക്ഷണിക്കുന്നില്ലെന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ബാല മാധ്യമങ്ങളോട് പറഞ്ഞു.

Actor Bala: ‘കോകിലയ്ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു; വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി; പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല’; ബാല
നടൻ ബാല ഭാര്യ കോകില (image credits: screengrab)
sarika-kp
Sarika KP | Published: 23 Nov 2024 17:58 PM

മലയാളി അല്ലെങ്കിലും ഏറെ ആരാധക പിന്തുണയുള്ള താരമാണ് ബാല. താരത്തിന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരിക്കുകയാണ് താരം. നാലാം വിവാഹം കഴിഞ്ഞതിനു ശേഷം ജീവിതത്തിലാകെ മാറ്റങ്ങൾ വരുത്തിയ താരം കൊച്ചി വിട്ടതും വൈക്കത്ത് പുതിയ വീട് വാങ്ങിയതും ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം വൈക്കത്തേ പുതിയ വീടിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.പുതിയ വീട്ടിലേക്ക് ഇരുവരും നിലവിളക്ക് കൊളുത്തി ഐശ്വര്യത്തോടെ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം. ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് നടന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.

എന്നാൽ ഇപ്പോഴിതാ കൊച്ചിയിൽ ഉണ്ടാകുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറിയെന്നും താരം പറഞ്ഞു. കോകില തന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നുവെന്നും വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറിയെന്നും കൂട്ടിച്ചേർത്തു. വൈക്കത്തേക്ക് ആരെയും താൻ ക്ഷണിക്കുന്നില്ലെന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ബാല മാധ്യമങ്ങളോട് പറഞ്ഞു.

Also Read-Actor Bala: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും

താൻ ഇപ്പോൾ വേറോരു ലോകത്താണ് ജീവിക്കുന്നത്. ഈ ലോകം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കോകില തന്റെ ജീവിതത്തിലേക്ക് വരികയും, കൊച്ചിയില്‍ താമസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോള്‍ മലയാളികള്‍ എന്താണെന്നും വൈക്കം എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും മനസിലാവുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് ബാല പറയുന്നത്. അതിനിടെ തനിക്കൊരു വിഷമം ഉണ്ടെന്നും താരം പറഞ്ഞു. ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും തന്നെ ഇത്രയേറെ സ്നേഹിച്ചപ്പോൾ ചെറിയ ഒരു കാര്യം കൊണ്ട് ഒരുനിമിഷം കൊണ്ടാണ് താൻ അന്യനായി പോയതെന്നും താരം പറയുന്നു. എന്നാൽ അതൊന്നും തനിക്ക് കുഴപ്പമില്ലെന്നും ബാല പറയുന്നു. ഇവിടെ അങ്ങനെയല്ല. ഈ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ​ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ താൻ സ്കൂൾ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം.

തന്നെക്കുറിച്ച് തനിക്ക് നല്ലതുപോലെ അറിയാമെന്നും താൻ നല്ലവൻ തന്നെയാണ് എന്നാൽ വളരെ നല്ലവനല്ലെന്നും താരം പറയുന്നു. താൻ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും നല്ലതു മാത്രമെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ബാലയുടെ ഭാര്യ കോകിലയും സംസാരിക്കുന്നുണ്ട്. വൈക്കത്ത് വന്നത് വളരെയധികം ഇഷ്ടപ്പെട്ടു. വൈക്ക് വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സര്‍പ്രൈസ് ആണ് എന്നാണ് കോകില പറയുന്നത്. ഇതിന് ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് തമാശയായി ബാല മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.