5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘ഞങ്ങൾ പ്രണയത്തിലായിരുന്നു, പക്ഷെ വീട്ടുകാർ ഞങ്ങളെ തമ്മിൽ പിരിച്ചു; ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല

Bala Revealed Who is His First Wife Chandana Sadasiva Reddiyar: എലിസബത്തിനെയും താൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും അവരെ കുറിച്ച് എനിക്കധികം സംസാരിക്കാൻ കഴിയില്ലെന്നും ബാല പറഞ്ഞു.

Actor Bala: ‘ഞങ്ങൾ പ്രണയത്തിലായിരുന്നു, പക്ഷെ വീട്ടുകാർ ഞങ്ങളെ തമ്മിൽ പിരിച്ചു; ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല
നടൻ ബാല (Image Credits: Bala Facebook)
nandha-das
Nandha Das | Updated On: 29 Nov 2024 16:06 PM

വിവാഹം സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ബാല. താൻ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആളാണ് കോകില എന്നും, താൻ നാല് പേരെ വിവാഹം കഴിച്ചുവെന്ന് വരുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ബാല വ്യക്തമാക്കി. ചന്ദനയെ താൻ അമ്പലത്തിൽ വെച്ച് താലിചാർത്തിയെന്നത് ശെരിയാണെന്നും, എന്നാൽ അത് ചെറിയ പ്രായത്തിൽ തോന്നിയ വെറും ചാപല്യം മാത്രമാണെന്നും ബാല പറയുന്നു. മനോരമ ഓൺലൈനിനോടാണ് നടന്റെ വെളിപ്പെടുത്തൽ.

സ്കൂളിൽ പഠിക്കുമ്പോൾ താൻ പ്രണയിച്ച പെൺകുട്ടിയാണ് ചന്ദനയെന്നും, ആ സമയത്ത് അമ്പലത്തിൽ പോയി കല്യാണം കഴിച്ചു എന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് ബാല പറയുന്നു. ഞങ്ങൾ അന്ന് പ്രണയത്തിലായിരുന്നു. അവൾ വേറൊരാളെ കല്യാണം കഴിച്ച് പോകാതിരിക്കാൻ ചെറിയ പ്രായത്തിൽ തോന്നിയ ഒരു ചാപല്യം മാത്രമായിരുന്നു അത്. എന്നാൽ, ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ തമ്മിൽ അകറ്റി. ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. ഇതിനാണ് എല്ലാവരും ഇങ്ങനെയൊക്കെ പറയുന്നത്. ചന്ദനയുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നും, അവർ ഇപ്പോൾ അമേരിക്കയിൽ ഭർത്താവുമായി സുഖമായി ജീവിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

“ഞാൻ എന്താ നാല് കെട്ടിയവൻ ആണോ? മണ്ടന്മാരല്ലെ ഇതൊക്കെ വിശ്വസിക്കൂ. ഞാൻ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ചന്ദനയും കോകിലയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്‌ഡി, കന്നഡക്കാരിയാണെന്ന് എല്ലാവരും പറയുന്നു. ഇതറിഞ്ഞപ്പോൾ അവൾ എന്നെ വിളിച്ചിരുന്നു. കുറെ ചിരിച്ചു. കോകിലയുമായും ചന്ദന സംസാരിച്ചു” നടൻ പറയുന്നു.

ALSO READ: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും

“21-ആം വയസ്സിലായിരുന്നു ആ വിവാഹം നടന്നത്. ഇത് ഞാൻ തന്നെയാണ് എന്റെ മുൻഭാര്യയോടും പറഞ്ഞത്. ആ വിവാഹം പിന്നീട് ക്യാൻസൽ ചെയ്യുക ആയിരുന്നു. ഈ റെഡ്‌ഡി റെഡ്‌ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്‌ഡി എന്നാൽ തെലുങ്ക്, പിന്നെ ഇതിനാണ് കർണാടക എന്ന് പറയുന്നത്. ചന്ദനയ്ക്കിപ്പോൾ രണ്ടു മക്കളുണ്ട്. കോകിലയോടും ഒത്തിരി സംസാരിച്ചിരുന്നു. ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ അവരുടെ ഭർത്താവ് എന്ത് വിചാരിക്കും. എന്ത് പച്ചക്കള്ളമാണ് ഈ പറയുന്നത്. അവർ ഒരു സ്ത്രീ അല്ലെ.

എലിസബത്തിനെയും താൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അവരെ കുറിച്ച് എനിക്കധികം സംസാരിക്കാൻ കഴിയില്ല. ജീവിതത്തിൽ അവർ നന്നായിരിക്കണം. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എന്നെ സഹായിച്ചത് എലിസബത്ത് ആണ്. അതിൽ ഒരുപാട് നന്നിയുണ്ട്. അവർ ശരിക്കും ഒരു തങ്കമാണ്. എലിസബത്ത് നന്നായിരിക്കട്ടെ.” ബാല കൂട്ടിച്ചേർത്തു.

.