Actor Bala : ‘തർക്കിക്കാൻ ഞാനില്ല, പക്ഷേ ഒരു കാര്യം പറയാനുണ്ട്, ഇനി ഞാന്‍ ഒരിക്കലും വരില്ല’; മകളുടെ തുറന്ന് പറച്ചിലില്‍ പ്രതികരണവുമായി നടന്‍ ബാല

Bala Reacts on Daughter Domestic Abuse Alleges: മകളുടെ ആരോപണത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു.

Actor Bala : തർക്കിക്കാൻ ഞാനില്ല, പക്ഷേ ഒരു കാര്യം പറയാനുണ്ട്, ഇനി ഞാന്‍ ഒരിക്കലും വരില്ല; മകളുടെ തുറന്ന് പറച്ചിലില്‍ പ്രതികരണവുമായി നടന്‍ ബാല

നടൻ ബാല (Image Courtesy – Bala Facebook)

Published: 

27 Sep 2024 07:52 AM

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയക്കെതിരെ ​ഗുരുതര ആരോപണവുമായി മകൾ രം​ഗത്ത് എത്തിയത്. അച്ഛൻ മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നുവെന്നും തന്റെ നേരെ മദ്യകുപ്പിയെറിഞ്ഞെന്നും മകൾ പറയുന്നു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു മകളുടെ പ്രതികരണം. തന്നെയും കുടുംബത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്നത്തെപ്പറ്റിയാണ് താൻ പറയുന്നതെന്ന് വിഡിയോയിൽ കുട്ടി പറയുന്നു. തനിക്ക് ഇതേപ്പറ്റി പറയാന്ന് താത്പര്യമില്ലെങ്കിലും അമ്മയും കുടുംബവും ദുഖിച്ചിരിക്കുന്നത് കണ്ട് മടുത്തു. ഇത് തന്നെയും ബാധിക്കുന്നുണ്ട്. തന്നെയും അമ്മയെയും പറ്റി തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ സുഹൃത്തുക്കൾ ഇതൊക്കെ സത്യമാണോ എന്ന് ചോദിക്കാറുണ്ട്. താനും അമ്മയും മോശക്കാരാണെന്നാണ് ആളുകൾ കരുതുന്നത് എന്നും മകൾ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിനു തൊട്ടു പിന്നാലെ മകൾക്ക് പ്രതികരണവുമായി ബാലയെത്തി.

മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. നിന്നോട് തര്‍ക്കിക്കാന്‍ താന്‍ ഇനിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവയ്ക്കുന്നത്. എന്തായാലും നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞാണ് തു‌ടങ്ങിയത് അതിനു നന്ദിയുണ്ടെന്നും ബാല പറയുന്നു . മകളോട് തർക്കിക്കുന്ന അച്ഛൻ അച്ഛനെയല്ലെന്നും അതുകൊണ്ട് നിന്നോട് താൻ തർക്കിക്കുന്നില്ലെന്നും ബാല പറയുന്നു. നിന്നക്ക് മൂന്ന് വയസ്സാകുമ്പോഴാണ് തന്നെ വിട്ട് അകന്ന് പോയത്. ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ താൻ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ താന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. താന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി താൻ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം”- ബാല പറഞ്ഞു.

Also read-Actor Bala : ‘മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; എൻ്റെ നേരെ കുപ്പിയെറിഞ്ഞു’; നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ

ബാല‌യുമായുള്ള വിവാഹ മോചനത്തിനു ശേഷം ഗായിക അമൃത സുരേഷിനൊപ്പമാണ് മകൾ താമസിക്കുന്നത്. ഇതിനു പിന്നാലെ മകളെ കാണിക്കാന്‍ പോലും അമൃത തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും അമൃത പ്രതികരിച്ചില്ല. എന്നാൽ‌ ആദ്യമായാണ് മകൾ അച്ഛൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച് രം​ഗത്ത് എത്തിയത്.

തന്റെ കുടുംബത്തിന്റെ വിഷമം കണ്ടാണ് താൻ ഇത്തരത്തിലുള്ള വീഡിയോ പങ്കുവയ്ക്കുന്നതെന്നും അല്ലാതെ ഇതിനെ കുറിച്ച് സംസാരിക്കാൻ പോലും സത്യത്തിൽ തനിക്ക് താത്പര്യമില്ലെന്നും മകൾ പറഞ്ഞിരുന്നു. തനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ ബാല പറയുന്നത് തെറ്റാണെന്നാണ് മകൾ പറയുന്നത്. അച്ഛനെ സ്‌നേഹിക്കാന്‍ തനിക്കൊരു കാരണം പോലുമില്ല. അത്രയും തന്നേയും തന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. താന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. തനിക്ക് എന്ത് ചെയ്യാന്‍ പറ്റും കുഞ്ഞല്ലെന്നും മകൾ പറയുന്നു.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ