Actor Bala: ‘ കോകിലയെ അന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ അത് ശെെശവ വിവാഹമായേനെ’; പ്രായ വ്യത്യാസം വെളിപ്പെടുത്തി ബാല

Bala Kokila Age Difference: തനിക്ക് 42 വയസാണെന്നും കോകിലയ്ക്ക് 24 ആണെന്നും ബാല പറഞ്ഞു. പ്രായം പറയരുതെന്ന് കോകില പറയാറുണ്ടെന്ന് ബാല ചിരിയോടെ പറഞ്ഞു.

Actor Bala:  കോകിലയെ അന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ അത് ശെെശവ വിവാഹമായേനെ; പ്രായ വ്യത്യാസം വെളിപ്പെടുത്തി ബാല

ബാല, കോകില

Published: 

13 Feb 2025 15:08 PM

മലയാളി അല്ലെങ്കിലും മലയാളികൾക്കും സുപരിചിതനാണ് നടൻ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഭാ​ര്യ കോകിലയുമായുള്ള സന്തോഷ ജീവിതം നയിക്കുകയാണ് താരം. വിവാദങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി സ്വസ്തമായ കുടുംബ ജീവിതത്തിൽ ശ്രദ്ധ നൽകുന്ന താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ബാല വീണ്ടും വിവാഹിതാനായെങ്കിലും അതും അവസാനിക്കുകയായിരുന്നു. പിന്നീടാണ് മുറപ്പെണായ കോകിലയെ ബാല വിവാഹം ചെയ്യതത്. ഇതിനു ശേഷം ഇരുവരും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇവരുടെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വീഡിയോകളിൽ ഇവർ എത്ര ഹാപ്പിയാണെന്ന് മനസ്സിലാകും. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലയും കോകിലയും. ​ഗലാട്ട പ്ലസ് എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Also Read: ഇതൊക്കെ പറയാൻ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത് ആരാണ്? സിനിമ സമരം തള്ളി ആൻ്റണി പെരുമ്പാവൂർ

കേരളത്തിലെ പലരും തങ്ങളോട് നേരത്തെ വിവാഹം കഴിക്കാമയിരുന്നില്ലെ എന്ന് ചോദിക്കുമെന്നും എന്നാൽ അന്ന് താൻ കല്യാണം കഴിച്ചിരുന്നെങ്കിൽ അത് ശെെശവ വിവാഹമായേനെയെന്നും ബാല പറയുന്നു. അഭിമുഖത്തിൽ ഇരുവരുടെയും പ്രായവും ബാല വെളിപ്പെടുത്തി. തനിക്ക് 42 വയസാണെന്നും കോകിലയ്ക്ക് 24 ആണെന്നും ബാല പറഞ്ഞു. പ്രായം പറയരുതെന്ന് കോകില പറയാറുണ്ടെന്ന് ബാല ചിരിയോടെ പറഞ്ഞു.

അതേസമയം വിവാഹത്തിനു മുൻപ് തന്റെ കൺമുന്നിൽ വച്ച് ബാലയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അന്ന് തനിക്ക് ചിരിയാണ് വന്നതെന്നും കോകില പറഞ്ഞു. തനിക്ക് തന്റെ ഭർത്താവിനെ വിശ്വാസമാണെന്നും വിവാദങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും കോകില പറഞ്ഞു. വിവാഹത്തിനു മുൻപ് ഒരുപാട് പേർ വീട്ടിലേക്ക് വരുമായിരുന്നുവെന്നും ഒരുപാട് പ്രൊപ്പോസലുകൾ വരുമെന്നും ബാല പറഞ്ഞു. ഇപ്പോൾ പോലും തന്നോട് ആരെങ്കിലും ഫ്ലേർട്ട് ചെയ്ത് സംസാരിച്ചാൽ കോകിലയ്ക്ക് ദേഷ്യം വരില്ലെന്നും ബാല പറഞ്ഞു.

Related Stories
Samvrutha Sunil: അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു, ആ ദിവസം എല്ലാവർക്കും ഉത്തരം കിട്ടി; സംവൃത സുനിൽ
Mamta Mohandas:’ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാവില്ല; മൈ ബോസില് അഭിനയിക്കുമ്പോൾ മംമ്ത ഉള്ളിൽ കരയുകയായിരുന്നു’
Mammootty: ‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ
Sreenath Bhasi: ‘ഞാൻ നിരപരാധി, അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും’; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
Shreya Ghoshal: ‘ഞാൻ പരമാവധി ശ്രമിച്ചു, എൻ്റെ കയ്യിൽ നിൽക്കുന്നില്ല’; എഐ പരസ്യങ്ങൾക്കെതിരെ ​ഗായിക ശ്രേയാ ഘോഷാൽ
Vijayaraghavan about Empuraan: ‘വിവാദം ആരുണ്ടാക്കിയാലും തികഞ്ഞ പുച്ഛം മാത്രം’; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് വിജയരാഘവൻ
ടേക്ക് ഓഫിലും ലാൻഡിംഗിലും വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നതെന്തിന്?
റോൾസ് റോയ്സ്, ബെൻ്റ്ലി; കാവ്യ മാരൻ്റെ ആഡംബര കാർ കളക്ഷൻ
നായകളെ വളർത്തുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ
മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌