Actor Bala Marriage: നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില

Actor Bala Fourth Wedding: തന്റെ 250 കോടി സ്വത്ത് അന്യം നിന്ന് പോകാതിരിക്കാൻ താൻ വീണ്ടും വിവാഹിതനാകുമെന്നാണ് ബാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Actor Bala Marriage: നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില

നടൻ ബാലയും ഭാര്യ കോകിലയും (Image Credits: Bala Facebook)

nandha-das
Updated On: 

23 Oct 2024 12:19 PM

നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ അമ്മാവന്റെ മകൾ കോകിലായാണ് വധു. നടന്റെ മൂന്നാം വിവാഹമാണിത്. തന്റെ 250 കോടി സ്വത്ത് അന്യം നിന്ന് പോകാതിരിക്കാൻ താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഇന്ന് (ഒക്ടോബർ 23) കലൂര്‍ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം കോകിലയ്ക്ക് മിന്നു ചാർത്തിയത്.

മലയാളിയല്ലെങ്കിലും, മലയാള സിനിമകളിലൂടെയും മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചതിലൂടെയും കേരളീയർക്ക് വളരെ സുപരിചിതനായ താരമാണ് ബാല. വിവാഹത്തോടെയാണ് ബാല കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നത്. മലയാള സിനിമകളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന താരം, അമ്മ സംഘടനയിൽ അംഗം കൂടെയായിരുന്നു.

ALSO READ: ‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നു; ഒരു കുടുംബവും കുട്ടികളും വേണം; കുട്ടിയുണ്ടായാല്‍ ആരും കാണാന്‍ വരരുത്’; ബാല

2010 ഓഗസ്റ്റ് 27-നാണ് ബാല ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്. മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് ജീവിച്ചതിന് ശേഷം, ഇരുവരും 2019-ൽ നിയമപരമായി വേർപിരിഞ്ഞു. തുടർന്ന് 2021-ൽ, ബാല ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തു. ഇരുവരും 2023-ൽ വേർപിരിഞ്ഞു. ഇവർ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ, പുതിയ വിവാഹത്തിന് ബാലയ്ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ല.

നേരത്തെ ഒരു അഭിമുഖത്തിൽ, കരൾ ട്രാൻസ്‌പ്ലാന്റഷന് ശേഷം തനിക്കൊരു തുണ വേണമെന്ന് തോന്നിയതായും, അതെന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ എനിക്ക് ആത്മസവിശവസം കൂടുമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. “നിങ്ങൾക്ക് മനസ് കൊണ്ട് അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ ഞങ്ങളെ അനുഗ്രഹിക്കൂ” എന്ന് ബാല വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.

Related Stories
Vinayan: ‘രാമന്റെ പേര് പറ്റില്ലെന്ന് അവർ പറഞ്ഞു, മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റി’; വിനയൻ
Tharun Moorthy: ആ സാഡ് സ്‌മൈലിയിലാണ് അപകടം മനസിലായത്; നിഷാദിന്റെ മരണത്തെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
Jagadish: ‘സ്ത്രീയായത് കൊണ്ടുമാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല’; ജഗദീഷ്
‘നിവർന്ന മൂക്ക് ഉണ്ടെങ്കിലേ സിനിമയിൽ അവസരങ്ങൾ ലഭിക്കൂ’; അത് കേട്ടതോടെ ആ നടന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു: ലാല്‍ ജോസ്
Thudarum Movie: ‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’
Thoppi Vlogger: ‘ആരാണ് ഈ പോപ്പ്, മാര്‍പാപ്പ, വല്ല ഗായകനാണോ?’; അവഹേളിച്ച് തൊപ്പി, വിമർശനം വ്യാപകം
ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള 8 രാജ്യങ്ങൾ ഏതൊക്കെ
രാത്രിയിൽ ഈ പഴങ്ങൾ കഴിക്കരുത്! കഴിച്ചാൽ
പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ പ്രശ്‌നമോ?
ഈ ഗുണങ്ങളുള്ള കുട്ടികൾ കുടുംബത്തിന് അഭിമാനം