5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല

Bala Files Police Complaint Against Elizabeth and Amrutha Suresh: യൂട്യൂബർ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് തനിക്കൊരു ഫോൺ കോൾ വന്നിരുന്നതായും അതിന് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് അപവാദ പ്രചാരണങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നതെന്നും ബാലയുടെ പരാതിയിൽ പറയുന്നു.

Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
ബാലImage Credit source: Facebook
nandha-das
Nandha Das | Updated On: 15 Mar 2025 18:52 PM

കൊച്ചി: മുൻപങ്കാളി ഡോ. എലിസബത്ത് ഉദയൻ, മുൻഭാര്യ അമൃത സുരേഷ്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സമൂഹ മാധ്യമങ്ങൾ വഴി എലിസബത്തുമായി വലിയ തോതിലുള്ള തർക്കം നടക്കുന്നതിനിടെയാണ് ബാല ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ബാല പരാതി നൽകിയ. ഭാര്യ കോകിലയ്ക്കൊപ്പമാണ് താരം എത്തിയത്.

സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ബാല നൽകിയ പരാതി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് ഈ അപവാദ പ്രചാരണങ്ങൾ എല്ലാം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് തനിക്കൊരു ഫോൺ കോൾ വന്നിരുന്നതായും അതിന് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് അപവാദ പ്രചാരണങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നതെന്നും ബാല പരാതിയിൽ പറയുന്നു.

ALSO READ: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്

കഴിഞ്ഞ ഏതാനും നാളുകളായി ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ നടനെതിരെ സമൂഹ മാധ്യമങ്ങൾ വഴി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബാല തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ ബാലയുടെ ഭാര്യാ കോകിലയും കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ രംഗത്തെത്തിയത്. ഇതിൽ വിശദീകരണവുമായി എലിസബത്തും എത്തിയിരുന്നു. എലിസബത്ത് മറ്റൊരാളുടെ ഭാര്യയായിരുന്നുവെന്നും അതൊരു ഡോക്ടറാണെന്നും പറഞ്ഞാണ് കോകില കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഈ രഹസ്യം മറച്ചുവെച്ചാണ് എലിസബത്ത് ബാലയോടൊപ്പം താമസിച്ചിരുന്നതിനും കോകില പറഞ്ഞിരുന്നു.

ഇതിൽ വിശദീകരണവുമായാണ് എലിസബത്ത് രംഗത്തുവന്നത്. താൻ നേരത്തെ വിവാഹിതയാണെന്നും മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യ ഭർത്താവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറയുന്നു. വെറും മൂന്നാഴ്ചയാണ് ആ ബന്ധം നിലനിന്നതെന്നും വിവാഹമോചനത്തിന് തന്നെ സഹായിച്ചത് ബാലയാണെന്നും എലിസബത്ത് വ്യക്തമാക്കി. ഈ തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ ബാല പോലീസിൽ പരാതി നൽകിയിരിക്കുന്നത്.