5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘മറ്റുള്ളവരുടെ ജീവിതം തകർത്ത് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല; അമൃതയുടെയും എലിസബത്തിന്റെയും ശാപം അനുഭവിക്കും’; ബാലയോട് ആരാധകര്‍

Actor Bala-Elizabeth Controversy: ബാലയെ സപ്പോർട്ട് ചെയ്തവർ പോലും എതിരായി സംസാരിക്കാൻ തുടങ്ങി. ബാലയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ താരം മറുപടി നൽകാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Actor Bala: ‘മറ്റുള്ളവരുടെ ജീവിതം തകർത്ത് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല; അമൃതയുടെയും എലിസബത്തിന്റെയും ശാപം അനുഭവിക്കും’; ബാലയോട് ആരാധകര്‍
Actor Bala
sarika-kp
Sarika KP | Published: 03 Mar 2025 17:23 PM

കുറച്ച് ദിവസമായി നടൻ ബാലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുൻ ഭാര്യ എലിസബത്ത് നടത്തിയ വിവാദ പരാമർശത്തിനു പിന്നാലെയാണ് ബാലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുന്നത്. ബാലയുമായി വേർപിരിഞ്ഞ എലിസബത്ത് ഒരിക്കൽ പോലും ബാലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നില്ല. ഡോക്ടർ ആയ എലിസബത്ത് ഇതിനു ശേഷം വിദേശത്ത് പോകുകയായിരുന്നു. ഇതിനു പിന്നാലെ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ എലിസബത്ത് പങ്കുവച്ചിരുന്നു.

എന്നാൽ എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോക്ക് താഴെ പലപ്പോഴും അധിക്ഷേപിച്ച് കമന്റ് എത്താറുണ്ട്. ഇത് അതിരുകടന്നപ്പോഴാണ് എലിസബത്ത് എല്ലാ കാര്യവും തുറന്നു പറയാൻ തുടങ്ങിയത്.  എലിസബത്ത് ബാലയുമാ‍യുള്ള ജീവിതത്തിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞു. ഇതിനു പിന്നാലെ ബാല എലിസബത്തിനെതിരെ രം​ഗത്ത് വന്നിരുന്നു. എന്നാൽ ബാലയ്ക്ക് പഴയ പോലുള്ള സപ്പോർട്ട് ലഭിച്ചിരുന്നില്ല.

Also Read:മടിസാര്‍ സാരിയിൽ തമിഴ് പൊണ്‍ ലുക്കിൽ ദിയ കൃഷ്ണ; അഞ്ചാം മാസത്തെ ചടങ്ങ് ആഘോഷമാക്കി താരം; ചിത്രങ്ങൾ വൈറൽ

ഇതിനു തൊട്ട് മുൻപ് അമൃത സുരേഷും ബാലയ്ക്കെതിരെ രം​ഗത്ത് എത്തിയിരുന്നു. എന്നാൽ അന്ന് ബാലയെ പിന്തുണച്ച് നിരവധി പേർ രം​ഗത്ത് എത്തി. എന്നാൽ ഇതിനു ശേഷം എലിസബത്തിന്റെ ആരോപണങ്ങൾ ബാലയ്ക്കെതിരെ തിരിയാൻ ആരാധകരെ പ്രേരിപ്പിച്ചു. അതുവരെ ബാലയെ സപ്പോർട്ട് ചെയ്തവർ പോലും എതിരായി സംസാരിക്കാൻ തുടങ്ങി. ബാലയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ താരം മറുപടി നൽകാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

മറ്റുള്ളവരുടെ ജീവിതം തകർത്തുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല. തെറ്റ് സംഭവിച്ചാൽ ക്ഷമ ചോദിക്കേണ്ടത് ഉചിതമാണ്. പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്നത് നല്ലതാണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നിടാ ഉവ്വേ, നീ അമൃതയോടും എലിസമ്പത്തിനെയും വഞ്ചിച്ചു . ഇവരുടെ ശാപം അനുഭവിക്കാൻ ഇരിക്കുന്നതെയുള്ളൂ, ഇതൊന്നും അധികനാൾ നീണ്ടുപോകില്ല എലിസബത്തിന്റെയും അമൃതയുടെയും ഒക്കെ കണ്ണീര് ദൈവം കാണും എന്നിങ്ങനെ നീളുന്നു കമന്റുകൾ.