5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elizabeth Udayan: ‘കാര്യം പറ കൊച്ചേ; കല്യാണം കഴിച്ചോ? ടെൻഷനടിപ്പിക്കല്ലെ’; എലിസബത്തിന്റെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു

Elizabeth Udayan Latest Post Goes Viral:ഇതോടെ ആരാണ് ചിത്രത്തിലുള്ളതെന്നാണ് ആരാധകർ ചോ​ദിക്കുന്നത്. വിവാഹം കഴിഞ്ഞോ എന്നും കാര്യം പറ എന്നുമാണ് മിക്ക കമന്റും. എന്നാൽ ഇതിനൊന്നും എലിസബത്ത് പ്രതികരിച്ചിട്ടില്ല.

Elizabeth Udayan: ‘കാര്യം പറ കൊച്ചേ; കല്യാണം കഴിച്ചോ? ടെൻഷനടിപ്പിക്കല്ലെ’; എലിസബത്തിന്റെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു
Elizabeth UdayanImage Credit source: facebook
sarika-kp
Sarika KP | Published: 12 Feb 2025 14:17 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയുമായുള്ള വിവാഹത്തിനു പിന്നാലെയാണ് എലിസബത്തിനെ ആളുകൾ അറിയാൻ തുടങ്ങിയത്. എന്നാൽ പിന്നീട് ഇരുവരും വിവാഹ ബന്ധം വേർ‌പിരിഞ്ഞതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായ എസിലബത്തിന് ഇന്ന് നിരവധി ആരാധകരാണുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും എലിസബത്ത് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ എലിസബത്ത് പങ്കുവച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യെല്ലോ ബഡീസ് എന്ന ക്യാപ്ഷൻ നൽകി പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. ചിത്രത്തിൽ ഒരു ആൺ സുഹൃത്തിനൊപ്പം നിൽക്കുന്ന എലിസബത്തിനെയാണ് കാണാൻ കഴിയുന്നത്. ഇതോടെ ആരാണ് ചിത്രത്തിലുള്ളതെന്നാണ് ആരാധകർ ചോ​ദിക്കുന്നത്. വിവാഹം കഴിഞ്ഞോ എന്നും കാര്യം പറ എന്നുമാണ് മിക്ക കമന്റും. എന്നാൽ ഇതിനൊന്നും എലിസബത്ത് പ്രതികരിച്ചിട്ടില്ല.

Also Read: ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട; നിന്റെ മാനം പോകും; സ്ക്രീൻഷോട്ടുമായി എലിസബത്ത്

ചിത്രത്തിൽ രണ്ട് പേരും മഞ്ഞ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. ഇതോടെയാണ് ഇരുവരും വിവാഹിതരായോ എന്ന രീതിയിൽ കമന്റ് എത്തുന്നത്. ” കാര്യം പറ കൊച്ചേ… ഒരു ഫോട്ടോയും ഇട്ടിട്ട് ഒന്നും മിണ്ടാതെ ഇങ്ങനെ നിന്നാൽ എന്താ മനസിലാക്കുക.. കല്യാണം കഴിച്ചോ? ആണെങ്കിൽ ധൈര്യമായിട്ട് അങ്ങ് പറ.. നിങ്ങൾ വിവാഹം കഴിച്ചോ? ടെൻഷനടിപ്പിക്കല്ലെ, ആശംസകൾ എന്നിങ്ങനെ നിരവധി കമന്റുകളാണ് എത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ മുന്നറിയിപ്പുമായി താരം തന്നെ രം​​ഗത്ത് എത്തിയിരുന്നു. തന്നെ അപമാനിച്ച് കൊണ്ട് ഒരാൾ കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് എത്തിയത്. ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ’ എന്നാണ് സ്ക്രീൻഷോട്ടിൽ പങ്കുവച്ച കമന്റിൽ പറയുന്നത്. ഇത് പങ്കുവച്ച എലിസബത്ത് ഇത്തരത്തിലുള്ള കമന്റ്സൊക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും എന്നാണ് കുറിച്ചത്.