5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും

Actor Bala: കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.പുതിയ വീട്ടിലേക്ക് ഇരുവരും നിലവിളക്ക് കൊളുത്തി ഐശ്വര്യത്തോടെ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം.

Actor Bala: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും
ബാലയും ഭാര്യ കോകിലയും (image credits: screengrab)
sarika-kp
Sarika KP | Published: 20 Nov 2024 07:30 AM

നടൻ ബാലയുമായി ബന്ധപ്പെട്ടിട്ടുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. സിനിമയിൽ സജിവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറസാനിധ്യമാണ്. താരത്തിന്റെ വ്യക്തിജീവിതം എന്നും ആരാധകർക്കിടയിൽ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇപ്പോഴിതാ നാലാം വിവാഹം കഴിഞ്ഞതിനു ശേഷം ജീവിതത്തിലാകെ മാറ്റങ്ങൾ വരുത്തുകയാണ് നടൻ. ഇതിനു മുന്നോടിയായി താൻ കൊച്ചി വിടുന്നു എന്നാണ് താരം പറഞ്ഞത്. മലയാള സിനിമയിൽ സജീവമായി തുടങ്ങിയ കാലത്താണ് ബാല കൊച്ചിയിൽ സ്വന്തമായി വീട് വാങ്ങിയത്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല വീഡിയോകളിലും ബാല ഈ വീട്ടിൽ നിന്നാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ബാലയുടെ കൊച്ചിയിലെ വീട് അദ്ദേഹത്തിന്റെ ആരാധകർക്കും സിനിമാപ്രേമികൾക്കും സുപരിചിതമാണ്.

അമൃതയുമായി വേർപിരിഞ്ഞതിനു ശേഷവും അതിനു പിന്നാലെ എലിസബത്തിനെ വിവാഹം ചെയ്ത് രണ്ട് വർഷത്തോളം ഇരുവരും ഇവിടെ തന്നെയുണ്ടായിരുന്നു. എന്നാൽ എലിസബത്തുമായി വേർപിരിഞ്ഞ് മാമന്റെ മകളായ കോകിലയുമായി ബാലയുടെ വിവാഹം നടന്നിരുന്നു. ഇതിനു പിന്നാലെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ മനസമാധാനമായി പോകാൻ താരം തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ പുറത്താണ് ബാല കൊച്ചിയിലെ ജീവിതം തന്നെ അവസാനിപ്പിച്ച് ഭാര്യയ്ക്കൊപ്പം താമസം മാറിപ്പോയത്. കൊച്ചിയോട് യാത്ര പറയും മുമ്പ് ബാല മനോരഹമായ കുറിപ്പൊക്കെ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

കിറിപ്പിന്റെ പൂർണ രൂപം: ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!! എന്ന് നിങ്ങളുടെ സ്വന്തം.

Also Read-A R Rahman: ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാനായത് സൈറയെ വിവാഹം കഴിക്കാനോ? മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

എന്നാൽ കുറിപ്പിൽ എങ്ങോട്ടേക്കാണ് തോമസം മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ കൊച്ചി വിട്ട് പോകാനുള്ള കാരണം അടക്കം വെളിപ്പെടുത്താമെന്നാണ് ബാല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ബാല. പുതിയ വീടിന്റെ വീഡിയോ ആണ് താരം പങ്കുവച്ചത്. കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.പുതിയ വീട്ടിലേക്ക് ഇരുവരും നിലവിളക്ക് കൊളുത്തി ഐശ്വര്യത്തോടെ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം. ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് നടന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

“ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു,” വിഡിയോയ്ക്കൊപ്പം ബാല കുറിച്ചത്. ഇതോടെ ബാല കേരളം വിട്ടിട്ടില്ലെന്ന് ആരാധകർക്ക് മനസ്സിലായി. അതേസമയം ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായി വാങ്ങിയ വീടാണിതെന്ന് ഫോട്ടോഗ്രാഫർ ശാലു പേയാട് മനോരമ ഓൺലൈനിനോട് പറഞ്ഞു.