Baiju santhosh: കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ, ഈ ഞായറാഴ്ചയും ഷൂട്ടിങ്ങിനു പോലീസ് ജീപ്പിൽ – ബൈജു സന്തോഷ്
Actor Baiju Santhosh's video viral: സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എസ്.െഎ ആയി വേഷം കെട്ടിയ നടൻ. നിങ്ങളോളം എക്സ്പീരിയൻസ് ഒന്നും നിങ്ങളെ കൊണ്ട് പോയ ആ പോലീസുക്കാരന് ഉണ്ടാകില്ല എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.
തിരുവനന്തപുരം: നടൻ ബൈജു സന്തോഷിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗം. കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ കയറി, ഈ ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പോലീസ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗം.. എന്തുചെയ്യാൻ പറ്റും… എന്നാണ് വീഡിയോയിൽ ബൈജു പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ബൈജുവിന്റെ തന്നെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. പോലീസ് വേഷത്തിൽ ജീപ്പിലിരുന്നാണ് ബൈജു ഇത് പറയുന്നത്. ശേഷം ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളുമുണ്ട്.
നിരവധി കമന്റാണ് വീഡിയോയുടെ താഴെ വന്നിരിക്കുന്നത്. സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എസ്.െഎ ആയി വേഷം കെട്ടിയ നടൻ. നിങ്ങളോളം എക്സ്പീരിയൻസ് ഒന്നും നിങ്ങളെ കൊണ്ട് പോയ ആ പോലീസുക്കാരന് ഉണ്ടാകില്ല എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. ചെയ്ത തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച നിങൾ സൂപ്പർ ആണ് ബൈജുവേട്ടാ….എന്നും എല്ലാ ഞായറാഴ്ചയും യഥാർത്ഥ പോലീസ് ജീപ്പിൽ കേറി ഉള്ള വില കളയണ്ട എന്നുമെല്ലാം കമന്റുകൾ വരുന്നുണ്ട്. ഇടക്കൊക്കെ ഒരു ചെയിഞ്ച് വേണ്ടേ ബൈജു അണ്ണാ.. എന്ന് ചോദിച്ചവരുമുണ്ട്.
വഴിയേ പോകുന്ന ആരോ വീഡിയോ എടുക്കുകയാണെന്ന് വിചാരിച്ചിട്ടാണ് ചൂടായത് എന്നും ഒപ്പമുണ്ടായിരുന്നത് ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ് എന്നും ബൈജു പറഞ്ഞു. യു.കെയിൽ നിന്ന് വന്ന സുഹൃത്തും കൂടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.