5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baiju Santhosh Accident Case : മദ്യപിച്ചിരുന്നില്ല, ഒപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ – വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Actor Baiju Santhosh explains what happens: ടയർ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു വീഡിയോയിൽ പറയുന്നു.

Baiju Santhosh Accident Case : മദ്യപിച്ചിരുന്നില്ല, ഒപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ – വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു
ബൈജു സന്തോഷ് (Image - Facebook)
aswathy-balachandran
Aswathy Balachandran | Published: 16 Oct 2024 14:13 PM

തിരുവനന്തപുരം: വാഹനാപകടത്തിൽ വിശദീകരണവുമായി നടൻ ബൈജു സന്തോഷ് രം​ഗത്ത്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു നടന്റെ വിശദീകരണം. ടയർ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു വീഡിയോയിൽ പറയുന്നു. വഴിയേ പോകുന്ന ആരോ വീഡിയോ എടുക്കുകയാണെന്ന് വിചാരിച്ചിട്ടാണ് ചൂടായത് എന്നും ഒപ്പമുണ്ടായിരുന്നത് ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ് എന്നും ബൈജു പറഞ്ഞു. യു.കെയിൽ നിന്ന് വന്ന സുഹൃത്തും കൂടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Baiju Santhosh (@baijusanthoshh)

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ…

 

”65 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്. വെള്ളയമ്പലം ജങ്ഷനിൽവെച്ച് മുന്നിലെ ടയർ പൊട്ടിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമായി. തിരിക്കാൻ നോക്കിയപ്പോൾ തിരിഞ്ഞില്ല, അങ്ങനെ സ്‌കൂട്ടറുകാരന്റെ ദേഹത്തുതട്ടി. അപ്പോൾ തന്നെ പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് ആശുപത്രിയിൽ പോകണമോ എന്ന് ചോദിച്ചു. വേണ്ട, കുഴപ്പമൊന്നുമില്ലെന്നാണ് അപ്പോൾ പറഞ്ഞത്. അയാൾക്ക് ഒടിവോ ചതിവോ ഒന്നുമില്ല, അയാൾക്കും പരാതിയില്ല. പോലീസ് നിയമപരമായി കേസെടുത്തിട്ടുണ്ട്.

ഞാൻ മദ്യപിച്ചെന്ന വാർത്ത പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്നതാണ്. വണ്ടി മാറ്റിയിടാൻ പോയപ്പോളാണ് വീണ്ടും വീഡിയോ എടുക്കുന്നത് കണ്ടത്. അത് ചാനലുകാരാണെന്ന് മനസിലായില്ല. വഴിയേ പോകുന്ന ആരോ വീഡിയോ എടുക്കുകയാണെന്ന് വിചാരിച്ചിട്ടാണ് ചൂടായത്. എനിക്ക് കൊമ്പൊന്നുമില്ല, നിയമം അനുസരിക്കാൻ എല്ലാവരെയുംപോലെ ഞാനും ബാധ്യസ്ഥനാണ്.

എന്നോടൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. കൂടാതെ യു.കെയിൽ നിന്ന് വന്ന സുഹൃത്തും ഉണ്ടായിരുന്നു.അഹങ്കാരത്തോടെയുള്ള സംസാരമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു”- ബൈജു പറഞ്ഞു.ഞായറാഴ്ച രാത്രി നടൻ ബൈജു ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരം വെള്ളയമ്പലത്തായിരുന്നു അപകടം. നടന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഡോക്ടറും റിപ്പോർട്ട് നൽകിയിരുന്നു.