5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Baiju Santhosh Accident: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടൻ ബൈജുവിനെതിരെ കേസ്

Actor Baiju Santhosh Accident: അമിത വേ​ഗതയിലാണ് ബൈജു വാഹനമോടിച്ചതെന്നാണ് വിവരം. എന്നാൽ വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട്. കാറിൽ ബൈജുവിനൊപ്പം മകളുമുണ്ടായിരുന്നു.

Actor Baiju Santhosh Accident: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടൻ ബൈജുവിനെതിരെ കേസ്
നടൻ ബൈജു സന്തോഷ്. (Image Credits: Instagram)
neethu-vijayan
Neethu Vijayan | Updated On: 14 Oct 2024 07:31 AM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് നടൻ ബൈജു സന്തോഷനിതിരെ കേസ്. ഇരുചക്രയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചാണ് അപകടം. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം ഉണ്ടായത്. മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. അമിത വേ​ഗതയിലാണ് ബൈജു വാഹനമോടിച്ചതെന്നാണ് വിവരം. എന്നാൽ വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കാറിൽ ബൈജുവിനൊപ്പം മകളുമുണ്ടായിരുന്നതായാണ് വിവരം.

ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ നൽക്കിയില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് നൽകുകയായിരുന്നു. മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. ദൃശ്യങ്ങള് എടുക്കുമ്പോഴായിരുന്നു കൈയേറ്റം ചെയ്യാൻ ശ്രമം. ഇത് കൊണ്ടൊന്നും താൻ പേടിക്കില്ലെന്നുമാണ് ബൈജു അവരോട് പറഞ്ഞത്.

തുടർന്ന് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തില് വിട്ടയയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയർ പഞ്ചറായി. അതിനാൽ ടയർ മാറ്റി ഇട്ട ശേഷം കാർ സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പോലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്തിയ ക്യാമാറാമാനെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.