എംടിയുടെ കഥയിൽ അന്ന് ആസിഫലിയെ എടുത്തില്ല; പതിമൂന്ന് വർഷത്തിന് ശേഷം മകൾ വിളിച്ചു | Asif Ali's Entry in Manorathangal Movie actor sharing his memorys Malayalam news - Malayalam Tv9

Asif Ali Award Controversy: എംടിയുടെ കഥയിൽ അന്ന് ആസിഫലിയെ എടുത്തില്ല; പതിമൂന്ന് വർഷത്തിന് ശേഷം മകൾ വിളിച്ചു

Updated On: 

17 Jul 2024 15:15 PM

Asif Ali Controversy: എംടിയുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ്'മനോരഥങ്ങൾ' വമ്പൻ താരനിരയാണ് ഇതിൽ അണി നിരക്കുന്നത്

Asif Ali Award Controversy: എംടിയുടെ കഥയിൽ അന്ന് ആസിഫലിയെ എടുത്തില്ല; പതിമൂന്ന് വർഷത്തിന് ശേഷം  മകൾ വിളിച്ചു

എംടി വാസുദേവൻ നായർ, ആസിഫലി | Facebook

Follow Us On

സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് രമേഷ് നാരായൺ- ആസിഫ് അലി വിവാദമാണ്. പല വിധത്തിൽ പലരും സോഷ്യൽ മീഡിയ ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. വിവാദങ്ങളിൽ നിന്നും വ്യത്യസ്തമായി മനോരഥങ്ങളിൽ അഭിനയിക്കാൻ എത്തിയതിന് പിന്നിലെ കഥ കൂടി ആസിഫ് അലി പങ്കു വെച്ചിരുന്നു. ഇതും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എംടിയുടെ നീലത്താമരയ്ക്കായുള്ള ഓഡിഷനിൽ അന്ന് ആസിഫലിയും എത്തിയിരുന്നു.

പുതുമുഖങ്ങളെ തേടിയിരുന്നു ലാൽജോസ് കാസ്റ്റിങ്ങിലും ചില കണിശത പുലർത്തിയിരുന്നു. ഓഡിഷനിൽ മലയാളി ലുക്കില്ലാത്തതിനാൽ ആസിഫലിക്ക് പിന്മാറേണ്ടി വന്നു. എന്നാൽ കാലത്തിൻ്റെ മാറ്റത്തിൽ 13 വർഷങ്ങൾക്ക് ശേഷം മനോരഥങ്ങളിൽ അഭിനയിക്കാൻ എംടിയുടെ മകൾ തന്നെ ആസിഫലിയെ വിളിച്ചു.

ALSO READ : പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത

എംടി വാസുദേവൻ നായരുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന ‘വിൽപ്പന’ എന്ന ചെറുകഥയെ അസ്പദമാക്കിയുള്ള ഭാഗത്തിലാണ് ആസിഫ് അലി നായകനാകുന്നത്. ൽജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ കൈലാഷ്, അർച്ചന കവി എന്നിവരാണ് അഭിനയിച്ചത്. രേവതി കലാമന്ദിർ നിർമ്മിച്ച ചിത്രം 1979-ൽ റിലീസായ
നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു

പതിമൂന്ന് വര്‍ഷങ്ങൾ കഴിഞ്ഞപ്പോഴാണ് എം ടി സാറിന്‍റെ ഒരു കഥാപാത്രം ചെയ്യാന്‍ എനിക്ക് സാധിച്ചത്.സാറിന്‍റെ മകള്‍ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചത്. ഒരുപാട് സന്തോഷവും അഭിമാനവും” ആസിഫ് അലി പറഞ്ഞു.

എംടിയുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ്’മനോരഥങ്ങൾ’ ഇതിൽ ഓളവും തീരവും, ശിലാലിഖിതം, നിന്റെ ഓര്‍മ്മക്ക്, കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, സ്വർഗം തുറക്കുന്ന സമയം, അഭയം തേടി വീണ്ടും, ഷെർലക്ക്, കാഴ്ച, കടൽക്കാറ്റ്, വിൽപ്പന എന്നിവയാണ് ആ കഥകള്‍.

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയ വമ്പൻ താര നിര തന്നെയാണ് ഇതിൽ അഭിനയിക്കുന്നത്. ആഗസ്റ്റ് 15ന് മനോരഥങ്ങള്‍ തിയറ്ററുകളില്‍ എത്തും. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ആസിഫലിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version