5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asif Ali: ‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി

Actor Asif Ali About Empuraan Controversy: രണ്ടര-മൂന്ന് മണിക്കൂറുള്ള സിനിമ അതിനെ വിനോദത്തിനായി മാത്രമായി കാണുക. സിനിമയുടെ സ്വാധീനം നമ്മളിലേക്ക് എത്രത്തോളം വേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുകയെന്നും ആസിഫ് പറഞ്ഞു.

Asif Ali: ‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി
Asif AliImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 31 Mar 2025 15:50 PM

എംമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി (Actor Asif Ali). സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടൻ ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്. പൂർണമായും വിനോദത്തിന് വേണ്ടിയാണ് സിനിമ പുറത്തിറക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം എന്നുവേണം പറയാൻ. സിനിയ്ക്ക് മുമ്പ് എഴുതി കാണിക്കാറുണ്ട് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും. ആ പറയുന്നതിനെ അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹം ആസിഫ് അലി പറഞ്ഞു.

എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടര-മൂന്ന് മണിക്കൂറുള്ള സിനിമ അതിനെ വിനോദത്തിനായി മാത്രമായി കാണുക. സിനിമയുടെ സ്വാധീനം നമ്മളിലേക്ക് എത്രത്തോളം വേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ആ തീരുമാനം പൂർണമായും നമ്മുടെ കൈയിലായിരിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാൻ പറ്റുന്നത് എന്താണെന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്.

വീട്ടിൽ ഇരുന്ന് അല്ലെങ്കിൽ കൂട്ടുകാർക്ക് ഒപ്പമിരുന്ന് സമൂഹ മാധ്യമങ്ങളിൽ എഴുതിവിടുന്ന ഓരോ കാര്യങ്ങളും നമ്മൾ അതിൻ്റെ വരുംവരായ്കളെക്കുറിച്ച് ചിന്തിച്ചല്ല ചെയ്യുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നത്. അതിന്റെ ഒരു വകഭേദമാണ് സോഷ്യൽമീഡിയയിൽ കാണുന്നതെന്ന് പറയാം. സോഷ്യൽമീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ മനസ്സിലാകു. നമ്മളെ ടാർജറ്റ് ചെയ്ത് അറിയുന്നവരും അറിയാത്തവരും കുറ്റം പറയുകയും മോശം പറയുകയും നമുക്കുണ്ടാകുന്ന വിഷമം അത് അനുഭവിച്ച് തന്നെ അറിയണം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുകയെന്നും ആസിഫ് പറഞ്ഞു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുനാൻ ചിത്രവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാ​ദങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ മല്ലിക സുകുമാരനെയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയെയും അധിക്കേഷിപ്പിച്ചുകൊണ്ടുള്ള ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ്റെ വാക്കുകളാണ് വൈറലാവുന്നത്. പൃഥ്വിരാജിന്റെ ഭാര്യ അർബൻ നക്‌സൽ എന്നാണ് ​ഗോപാലകൃഷ്ണൻ പറയുന്നത്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.