5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘പൊതുജനങ്ങൾക്ക് പോലും സിനിമ മേഖലയെ കുറിച്ച് തെറ്റായതും മോശമായതുമായ ധാരണയുണ്ടാവുന്നു’; നടന്‍ അശോകന്‍

Actor Ashokan on Hema Committee Report: സിനിമ മേഖലയിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഇത്തരം കുഴപ്പങ്ങൾ നടക്കുന്നുണ്ട്. മറ്റ് മേഖലകളെ വെച്ച് നോക്കുമ്പോൾ സിനിമയ്ക്ക് ശ്രദ്ധയോ ആകർഷണമോ അധികം ഉള്ളതുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നത്.

Hema Committee Report: ‘പൊതുജനങ്ങൾക്ക് പോലും സിനിമ മേഖലയെ കുറിച്ച് തെറ്റായതും മോശമായതുമായ ധാരണയുണ്ടാവുന്നു’; നടന്‍ അശോകന്‍
nandha-das
Nandha Das | Updated On: 26 Aug 2024 18:00 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങളുടെ അഭിപ്രായങ്ങളും ദുരനുഭവങ്ങളും പങ്കുവെച്ച് രംഗത്തവന്നത്. ഇപ്പോഴിതാ നടൻ അശോകനും വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. പുറത്ത് വരുന്ന വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത ആശങ്കയും വിഷമവും ആണ് തോന്നുന്നതെന്ന് അശോകൻ പറഞ്ഞു. കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് മൂന്നും നാലും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാലമാണിത്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ആദ്യം സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരോപണവിധേയരായാലും രാജിവെച്ചവരായാലും, ഇവരിൽ മിക്കവരും നമ്മുടെ അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് പ്രവർത്തിച്ചവരുമാണ്. അവർ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു, എന്തിനാണ് അങ്ങനെ ചെയ്തതെന്ന കാര്യം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. എല്ലാ സംഘടനകളും ഒരുമിച്ച് ഇതിലൊരു തീരുമാനമുണ്ടാക്കണം. നിയമപരമായിത്തന്നെ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ. സിനിമ സംഘടനകൾ ചേർന്ന് നല്ലൊരു തീരുമാനം എടുത്ത് സിനിമയിലേക്ക് പുതുതായി വരുന്ന പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അശോകൻ പറഞ്ഞു.

ALSO READ: വേട്ടക്കാരുടെ എണ്ണം കൂടുന്നു; ബാബുരാജ് പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചില്ലടിക്കാമെന്ന് പറഞ്ഞ് വിളിച്ചു- ജൂനിയർ ആർട്ടിസ്റ്റ്

“അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചാണ് പലരും സിനിമയിലേക്ക് വരുന്നത്. ഇവർക്കെല്ലാം സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. പൊതുജനങ്ങൾ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നു. സിനിമ എന്നത് ആകർഷണ ശക്തിയുള്ള ഒരു മാധ്യമമാണ്. അതിൽ പ്രവർത്തിക്കുമ്പോൾ ഇതുപോലെ തെറ്റായ കാര്യങ്ങൾ കേൾക്കുമ്പോൾ അവരുടെ സഹപ്രവർത്തകർക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും തെറ്റായതും മോശമായതുമായ ധാരണയാണ് സിനിമയെ കുറിച്ചുണ്ടാവുന്നത്. ഇനി സിനിമയെ കളങ്കമായി എടുക്കാൻ പാടില്ല. അതിനാൽ ഇതിനൊരു പരിഹാരം ഉണ്ടാക്കണം. സിനിമ മേഖലയിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഇത്തരം കുഴപ്പങ്ങൾ നടക്കുന്നുണ്ട്. മറ്റ് മേഖലകളെ വെച്ച് നോക്കുമ്പോൾ സിനിമയ്ക്ക് ശ്രദ്ധയോ ആകർഷണമോ അധികം ഉള്ളതുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന കാര്യമാണ് സിനിമയും രാഷ്ട്രീയവും”എന്നും അശോകൻ കൂട്ടിച്ചേർത്തു.