Allu Arjun Remanded: അല്ലു അർജുൻ ജയിലിലേക്ക്? കേസ് റദ്ദാക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളി; 14 ദിവസത്തേക്ക് റിമാൻഡിൽ

Actor Allu Arjun Remanded For 14 Days: അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് നാമ്പള്ളി കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Allu Arjun Remanded: അല്ലു അർജുൻ ജയിലിലേക്ക്? കേസ് റദ്ദാക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളി; 14 ദിവസത്തേക്ക് റിമാൻഡിൽ

അറസ്റ്റിലായ നടൻ അല്ലു അർജുൻ (Image Credits; PTI)

Updated On: 

13 Dec 2024 17:41 PM

പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ (Allu Arjun) പതിനാല് ദിവസത്തേക്ക് നാമ്പള്ളി കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. അതിനിടെ ഹൈക്കോടതിയിലും അല്ലു അർജുന് തിരിച്ചടി. അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. റിമാൻഡ് ചെയ്ത അദ്ദേഹത്തെ ചഞ്ചൽഗുഡ ജയിലിലേക്കാവും കൊണ്ടുപോവുക.

കോടതി വിധി അനുസരിച്ച് ഡിസംബര്‍ 27 വരെ അല്ലു അർജുൻ ജയിലിൽ റിമാന്‍ഡിൽ തുടരേണ്ടിവരും. അല്ലു അർജുൻ അറസ്റ്റിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും നിയമം അതിൻ്റെ വഴിക്ക് തന്നെ പോകുമെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാക്കൾ അപലപിച്ച് രം​ഗത്തെത്തി. സംസ്ഥാന സർക്കാരിൻ്റെ വീഴ്ചയാണ് തിക്കിനും തിരക്കിനും കാരണമായതെന്നും ആക്ഷേപം ഉയരുന്നുണ്ട്. നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുനെ റിമാൻഡ് ചെയ്തത്. ജൂബിലി ഹിൽസിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ചില നാടകീയ രം​ഗങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടൻ്റെ അറസ്റ്റിൽ പോലീസ് സ്റ്റേഷനിലും അദ്ദേഹത്തിൻ്റെ വീട്ടിലും നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തി.

ഭർത്താവിനും രണ്ട് ആൺമക്കൾക്കുമൊപ്പം ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ പുഷ്പ 2 കാണാനെത്തിയ രേവതിയ്ക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ട്ടമായത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് തിയേറ്ററിൽ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു.

സംഘർഷത്തിനിടയിൽ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാമെന്ന് നടൻ സംഭവത്തിന് ശേഷം പ്രതികരിച്ചുകൊണ്ട് നേരത്തെ അറിയിച്ചിരുന്നു. സന്ധ്യ തിയേറ്ററിൽ നടന്നത് സംഭവം ഭീതി സൃഷ്ടിക്കുന്നതാണെന്നും ഇക്കാരണത്താൽ സിനിമയുടെ വിജയം തങ്ങൾക്ക് ആഘോഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ , ജനങ്ങൾക്ക് അസ്വദിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ സിനിമ ചിത്രീകരിക്കുന്നത്. മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്നും യുവതിയുടെ കുടുംബത്തിന് താൻ എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നു.

 

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ