Allu Arjun: പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Actor Allu Arjun Gets Regular Bail: നേരത്തെ സംഭവത്തിൽ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടന് സ്ഥിര ജാമ്യം നൽകിയത്.

Allu Arjun: പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

അല്ലു അർജുൻ

Updated On: 

03 Jan 2025 19:48 PM

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നരഹത്യാക്കേസിൽ നടൻ അല്ലു അർജുന് സ്ഥിര ജാമ്യം. വിചാരണ കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ, രണ്ടാൾ ജാമ്യം എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സംഭവത്തിൽ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടന് സ്ഥിര ജാമ്യം നൽകിയത്.

ചിക്കടപ്പള്ളി പോലീസ് അല്ലു അർജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യത്തിലാണ് താരം പുറത്തിറങ്ങിയത്. സംഭവത്തിൽ ഹൈക്കോടതി നടന് ഒരു മാസത്തെ ഇടക്കാല ജാമ്യം ആണ് അനുവദിച്ചിരുന്നത്. ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി തീരുന്നതിന് മുൻപാണ് ഇപ്പോൾ അല്ലു അർജുന് സ്ഥിരം ജാമ്യം ലഭിച്ചത്.

ഡിസംബര്‍ നാലിനാണ്, ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ-2 ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദർശനം നടന്ന തിയറ്ററിലേക്ക് അല്ലു അർജുൻ എത്തിയതിനെ തുടർന്നാണ് സ്ഥലത്ത് തിക്കും തിരക്കും ഉണ്ടായത്. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി മരണപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഒൻപത് വയസുകാരനായ മകൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ALSO READ: ഒരുരാത്രി മുഴുവന്‍ ജയിലില്‍; അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയും; അല്ലു അർജുൻ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’

സംഭവത്തിൽ ഡിസംബർ 13-ാം തീയതി അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് രാത്രി തന്നെ നടന് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു. എന്നാൽ, ഉത്തരവ് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസമാണ് നടനെ ജയിൽ അധികൃതര്‍ പുറത്തിറക്കിയത്. അന്ന് 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥയിലാണ് നാലാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്.

സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും അപകടത്തിൽപെട്ട കുട്ടി ആശുപത്രിയിൽ തുടരുകയാണ്. അടുത്തിടെ, കുട്ടിയുടെ കുടുംബത്തിന് പുഷ്പ 2 വിൻ്റെ നിർമ്മാതാക്കൾ 2 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, അല്ലു അർജുൻ ഒരു കോടി രൂപയും, മൈത്രി മൂവീസ് 50 ലക്ഷവും, സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയും നൽകി.

Related Stories
L2: Empuraan: ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍
Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ