Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി

Actor Ajith Kumar Dubai Car Race: പോർഷെ കേമാൻ ജിടി4 മത്സരത്തിൽ അജിത് കുമാർ പങ്കെടുക്കും. കാറപകടം തൻ്റെ പരിശീലനത്തെ ബാധിച്ചെന്നും ടീമിൻ്റെ വിജയത്തിന് വേണ്ടിയാണ് ഈ പിന്മാറ്റമെന്നും പ്രസ്താവനയിൽ പറയുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമാണ് ദുബായ് കാർ റേസ്. അപകടത്തിന് പിന്നാലെ നീണ്ടസമയം കാറോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള കായികക്ഷമത ടീം വിലയിരുത്തിയ ശേഷമാണ് ഈ പിന്മാറൽ.

Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി

നടൻ അജിത് കുമാർ.

Published: 

11 Jan 2025 18:54 PM

വരാനിരിക്കുന്ന ദുബായ് കാർ റേസിൽ നിന്ന് നടൻ അജിത് കുമാർ (Actor Ajith Kumar) പിന്മാറി. അടുത്തിടെയുണ്ടായ അപകടത്തെ തുടർന്നാണ് താരം മത്സരത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. അതേസമയം 24H ദുബായ് കാർ റേസിൽ അജിത് കുമാറിന്റെ ടീം മത്സരിക്കുന്നത് തുടരുമെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ട് ദിവസത്തിന് മുമ്പ്, ദുബായ് 24H കാർ റേസിനുള്ള പരിശീലനത്തിനിടെ അജിത് കുമാറിന് അപകടം സംഭവിച്ചു. നടന് സംഭവിച്ച അപകടം റേസിംഗ് കോർ കമ്മിറ്റി പൂർണ്ണമായി വിലയിരുത്തിയിട്ടുണ്ട്. ടീമിന്റെയും അജിത് കുമാറിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, അജിത് കുമാർ പോർഷെ കേമാൻ ജിടി4 മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. കാറപകടം തൻ്റെ പരിശീലനത്തെ ബാധിച്ചെന്നും ടീമിൻ്റെ വിജയത്തിന് വേണ്ടിയാണ് ഈ പിന്മാറ്റമെന്നുമാണ് റിപ്പോർട്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമാണ് ദുബായ് കാർ റേസ്. അപകടത്തിൽ താരത്തിന് പരിക്കുകൾ പറ്റിയിരുന്നില്ല. എന്നാൽ നീണ്ടസമയം കാറോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള കായികക്ഷമത ടീം വിലയിരുത്തിയ ശേഷമായിരുന്നു പിന്മാറൽ. ടീമിൻ്റെ വിജയത്തിന് വേണ്ടിയാണ് ഈ പിന്മാറ്റമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ: ‘ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍, സിനിമകളില്‍ ഒപ്പുവെക്കില്ല’; അജിത് കുമാര്‍

പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹ തൻ്റെ പാഷനായ കാർ റേസിങ്ങിലേക്ക് തിരച്ചെത്തിയത്. ഇത് ആരാധകർക്ക് ഏറെ ആവേശംകൊള്ളിച്ച വാർത്തയായിരുന്നു. ഇതിൻ്റെ പരിശീലനത്തിനിടെയാണ് കഴിഞ്ഞ ജനുവരി ഏഴിന് അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടത്. ഇതിൻ്റെ ഭയാനകമായ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ യാതൊരുവിധ പരിക്കുകളും കൂടാതെ തലനാരിഴയ്ക്കാണ് നടൻ അജിത്ത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരിശീലനത്തിനിടെ കാർ ട്രാക്കിന്റെ സുരക്ഷാ ബാരിയറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മുമ്പ് കാർ റേസിങ് നടത്തുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മത്സരത്തിന്റെ യോഗ്യതാ സെഷനിടെ കരിയറായ അഭിനയവും റേസിങ്ങും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ താൻ ഒരു സിനിമയ്ക്കായും കരാർ ഒപ്പുവെയ്ക്കില്ലെന്നാണ് അജിത് പറഞ്ഞത്. ഇപ്പോൾ താൻ ഒരു ഡ്രൈവർ എന്ന നിലയിൽ മാത്രമല്ല, ഒരു ടീം ഉടമ എന്ന നിലയിലും മോട്ടോർസ്‌പോർട്‌സിൽ ഏർപ്പെടാനാണ് തീരുമാനമെന്നും അതിനാൽ റേസിങ് സീസൺ ആരംഭിക്കുന്നതുവരെ സിനിമകളിലേക്കില്ലെന്നും താരം പറഞ്ഞിരുന്നു.

റേസിങ്ങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയിൽ നടന്ന വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു. റേസിങ് താരം എന്നത് മാത്രമല്ല, ‘അജിത് കുമാർ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്‌സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 992 ക്ലാസിലാണ് അജിത് മത്സരിക്കുക.

 

Related Stories
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍