Ajith Kumar Car Crash: തലകീഴായി മറിഞ്ഞത് പലവട്ടം; റേസിങ്ങിനിടെ നടൻ അജിത്തിൻ്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു
Ajith Kumar Car Crash In Spain Race: മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടക്കുന്നത്. മറ്റൊരു കാറിന്റെ പിന്നിലിടിക്കുന്നതും പിന്നീട് പലതവണ തലകീഴായി മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. കാറോട്ട മത്സരത്തിന്റെ അഞ്ചാം റൗണ്ടിൽ അജിത്തിന് നന്നായി തന്നെ മത്സരിക്കാൻ സാധിച്ചുവെന്നാണ് സുരേഷ് ചന്ദ്ര കുറിപ്പിൽ പറയുന്നു.

സ്പെയിനിൽ നടന്ന കാറോട്ട മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. സ്പെയിനിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിന്റെ വാലൻസിയയിൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്രയാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അപകടത്തിൽ താരത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് സുരേഷ് ചന്ദ്ര എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടക്കുന്നത്. മറ്റൊരു കാറിന്റെ പിന്നിലിടിക്കുന്നതും പിന്നീട് പലതവണ തലകീഴായി മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. കാറോട്ട മത്സരത്തിന്റെ അഞ്ചാം റൗണ്ടിൽ അജിത്തിന് നന്നായി തന്നെ മത്സരിക്കാൻ സാധിച്ചുവെന്നാണ് സുരേഷ് ചന്ദ്ര കുറിപ്പിൽ പറയുന്നു. മത്സരത്തിൽ പതിനാലാം സ്ഥാനത്താണ് അജിത്ത് എത്തിയത്. അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
In Valencia Spain where the races were happening the Round 5 was good for Ajith kumar. He ended 14th place winning appreciations from every one.
Round 6 was unfortunate.
Crashed 2 times due to other cars. The annexes video clearly shows that he was not in fault.
First time… pic.twitter.com/oCng3II0MA— Suresh Chandra (@SureshChandraa) February 22, 2025
എന്നാൽ ആറാം റൗണ്ടിൽ മറ്റ് കാറുകളുമായി രണ്ട് തവണയാണ് ഇടിച്ചത്. അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നില്ല പിഴവെന്നത് പുറത്തുവരുന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ആദ്യത്തെ തവണ ഇടിച്ചുവെങ്കിലും പിറ്റിലേക്ക് മടങ്ങിവരാൻ സാധിച്ചതിനാൽ അദ്ദേഹത്തിന് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. എന്നാൽ രണ്ടാമത്തെ ഇടിയിലാണ് കാർ തലകീഴായി മറിഞ്ഞത്.
രണ്ടാമത്തെ തവണ ഇടിച്ചപ്പോൾ അദ്ദേഹത്തിന്റെ കാർ രണ്ടുതവണ തലകീഴായി മറിയുകയും അദ്ദേഹം പരിക്കേൽക്കാതെ പുറത്തുവരികയും മത്സരം തുടരുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും ആശംസകൾക്കും നന്ദിയെന്നും അജിത്തിന് യാതൊരു പരിക്കുകളും ഇല്ലെന്നും സുരേഷ് ചന്ദ്ര ട്വീറ്റിൽ പറഞ്ഞു.
ഈ വർഷം ആദ്യം പോർച്ചുഗലിൽ നടന്ന കാറോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. അന്നും അദ്ദേഹം ഗുരുതരമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അജിത്തിന് എന്തുകൊണ്ടാണ് പതിവായി അപകടങ്ങൾ സംഭവിക്കുന്നത് എന്ന് ചില ആരാധകർ ചോദ്യമുയർത്തി. സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് മിക്കവരുടെയും നിർദ്ദേശം.