Abhishek Bachchan: അഭിഷേക് ബച്ചൻ്റെ കാർ നമ്പർ; ചർച്ചയാകുന്നത് ഐശ്വര്യമായിട്ടുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ
Abhishek Bachchan New Car Went Viral: അഭിഷേക് ബച്ചന്റെ പുതിയ കാറിലെ നമ്പർ ഐശ്വര്യ റായിയുടെ ഇഷ്ട നമ്പർ ആണെന്ന് ആരാധകർ. താര ദമ്പതികൾ വേർപിരിയാൻ പോകുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്.
അഭിഷേക് ബച്ചനും അദ്ദേഹത്തിൻ്റെ സഹോദരി ശ്വേതാ ബച്ചൻ്റെ പുത്രൻ അഗസ്ത്യ നന്ദയും നടൻ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാനും അടുത്തിടെ കാറിൽ ഒരുമിച്ച് യാത്ര ചെയ്തതിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അഗസ്ത്യ നന്ദയും സുഹാന ഖാനുമായിമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇത് ചര്ച്ചയായതിനു കാരണം. സമൂഹ മാധ്യമങ്ങളിൽ ഈ ചർച്ചയ്ക്കിടെ മറ്റ് പലരും ശ്രദ്ധിച്ചത് അഭിഷേക് ബച്ചൻ്റെ പുതിയ കാറിൻ്റെ നമ്പറാണ്. അഭിഷേകിൻ്റെ മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് കാറിലും ഇതേ നമ്പർ മുൻപും കണ്ടിരുന്നു.
വിഐപി നമ്പർ ആയി കണക്കാക്കപ്പെടുന്ന രജിസ്ട്രേഷൻ നമ്പറുകളിൽ ഒന്നാണിത്. ഈ നമ്പറുകൾക്കായി അധിക നിരക്ക് കൊടുക്കേണ്ടതായുണ്ട്. 5050 എന്ന സംഖ്യ ഒരു എയ്ഞ്ചലിക് നമ്പർ ആണ്. ഇത് സന്തുലിതവും ഐക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധങ്ങളോ ജോലിയോ വ്യക്തിപരമായ ക്ഷേമമോ എന്തുമാകട്ടെ, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ നമ്പർ. നമ്മുടെ നിലവിലെ സാഹചര്യം വിലയിരുത്താനും സന്തുലിതാവസ്ഥ കൊണ്ടുവരാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും ഈ നമ്പർ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ജ്യോതിശാസ്ത്ര പ്രകാരം 5 എന്ന സംഘ്യ ഗ്രഹം ബുദ്ധനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നമ്പർ വ്യക്തികളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു. പ്രമുഖ ബോളിവുഡ് താരം ഷാരൂഖാന്റെ കാർ നമ്പറും 555 എന്നാണ്.
READ MORE: രാജ്യത്തെ ഏറ്റവും ധനികയായ സിനിമാതാരം ഐശ്വര്യ റായ്; അറിയാം ആസ്തി വിവരങ്ങൾ
അഭിഷേക് ബച്ചന്റെ ജന്മദിനം ഫെബ്രുവരി 5 ആണ്, അതിലും 5 എന്ന അക്കം ഉണ്ട്. കാറിനു നമ്പർ തിരഞ്ഞെടുത്തതിനുള്ള കാരണങ്ങളിൽ ഒന്നിതുമാവാം. ഐശ്വര്യ റായ് ബച്ചന്റെ ഇഷ്ട നമ്പർ ആണിതെന്നും കിംബദന്തികൾ പരക്കുന്നുണ്ട്. ഐശ്വര്യ റായ് മകൾ ആരാധ്യയെ ജന്മം നൽകാനായി ആശുപത്രിയിലേക്ക് പോയതും ഇതേ നമ്പറുള്ള കാറിലാണ്. ഇതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിനിടയിൽ അഭിഷേക് ബച്ചൻ ഈ കാർ നമ്പർ തന്നെ തിരഞ്ഞെടുത്തത് ആരാധകർക്കിടയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്. വിവാഹമോചനത്തെ കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനു അഭിഷേക് ബച്ചൻ ലൈക് ഇട്ടതാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. അംബാനി കുടുംബത്തിന്റെ കല്യാണ ചടങ്ങിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായും ഒരുമിച്ച് വരാതെ തനിച്ചു വന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായിട്ടു ഈക്കൊല്ലം 17 വർഷം തികഞ്ഞു.