Abhirami Suresh: ‘ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെക്കുറിച്ച് മിണ്ടാതിരിക്കണോ’? പൊട്ടിത്തെറിച്ച് അഭിരാമി
Abhirami Suresh: 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ?” എന്ന് അഭിരാമി ചോദിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമം ആകെ ബാല–അമൃത സുരേഷ് വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ഇരുവരുടെയും മകൾ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങളാണ് ചർച്ചകൾക്ക് വഴിവച്ചത്. അതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ചും ബാലയും അമൃതയും എത്തിയിരുന്നു. ഇതിനു പിന്നാലെ അമൃതയും കുടുംബവും ചേർന്ന് മകളെ പഠിപ്പിച്ച് പറയിപ്പിച്ചെന്ന തരത്തിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമത്തിൽ നടന്നത്. ഇതിനു പിന്നാലെയിത് സമൂഹമാധ്യമങ്ങളിൽ വരുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്.
പലരും കാര്യങ്ങളൊന്നും അറിയാതെയാണ് സംസാരിക്കുന്നതെന്നും ഇത്തരത്തിലുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു. സാധാരണയായി, താൻ ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിക്കാറുള്ളതെന്നും എന്നാൽ ഇത് പറയാൻ തനിക്ക് അതിനു സാധിക്കുന്നില്ലെന്നും താരം പറയുന്നു. അടിത്തിടെ എന്റെ സഹോദരിയുടെ മകളെ കുറിച്ച് നടത്തിയ ചർച്ചകളാണ് തെറ്റാണെന്നും അവളുടെ പ്രതിച്ഛായ തകർക്കാനും മനസ്സിനെ തകർക്കാനും ലക്ഷ്യമിട്ടുള്ള വളച്ചൊടിച്ച കെട്ടുകഥയായിരുന്നു അതെന്നുമാണ് അഭിരാമി പറയുന്നത്. ‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’, അഭിരാമി കുറിച്ചു.
”അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ” എന്ന് അഭിരാമി കുറിച്ചു. ”18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ?” എന്ന് അഭിരാമി ചോദിച്ചു. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല” എന്നും അഭിരാമി പറഞ്ഞു. അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പേജിലും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസാണ് ബാലയ്ക്കെതിരെ മകൾ രംഗത്തെത്തിയത്. അച്ഛൻ മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നുവെന്നും തന്റെ നേരെ മദ്യകുപ്പിയെറിഞ്ഞെന്നും മകൾ ആരോപിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു മകളുടെ പ്രതികരണം. തന്നെയും കുടുംബത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്നത്തെപ്പറ്റിയാണ് താൻ പറയുന്നതെന്ന് വീഡിയോയിൽ കുട്ടി പറയുന്നു. തനിക്ക് ഇതേപ്പറ്റി പറയാന്ന് താത്പര്യമില്ലെങ്കിലും അമ്മയും കുടുംബവും ദുഖിച്ചിരിക്കുന്നത് കണ്ട് മടുത്തു. ഇത് തന്നെയും ബാധിക്കുന്നുണ്ട്. തന്നെയും അമ്മയെയും പറ്റി തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ സുഹൃത്തുക്കൾ ഇതൊക്കെ സത്യമാണോ എന്ന് ചോദിക്കാറുണ്ട്. താനും അമ്മയും മോശക്കാരാണെന്നാണ് ആളുകൾ കരുതുന്നത് എന്നും മകൾ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിനു തൊട്ടു പിന്നാലെ മകൾക്ക് പ്രതികരണവുമായി ബാലയെത്തിയിരുന്നു.