5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Abhilash Plavadiyil: ‘കനാലും, ക്രീം ബണ്ണും, പരിപ്പുവടയുമൊക്കെയാണ് ഞങ്ങളുടെ ലോകം; ദുഃഖങ്ങള്‍ ആ വെള്ളത്തില്‍ ഒഴുക്കിവിടും; വീടിന്റെ അവസ്ഥയില്‍ വിഷമം’

Abhilash Plavadiyil Life Story: അതിശയിപ്പിക്കുന്നതായിരുന്നു അഭിലാഷിന്റെയും, ലെവിന്റെയും വളര്‍ച്ച. വളച്ചുകെട്ടില്ലാത്ത വാക്കുകള്‍. ലാളിത്യമാര്‍ന്ന അവതരണശൈലി.  ഫോളോവേഴ്‌സിനെ അഭിലാഷിന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് അടുപ്പിച്ചത് ഈ സവിശേഷതകളാകാം. തുടക്കത്തില്‍ കമന്റുകളുടെ രൂപത്തില്‍ വന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ കാണാനേയില്ല

Abhilash Plavadiyil: ‘കനാലും, ക്രീം ബണ്ണും, പരിപ്പുവടയുമൊക്കെയാണ് ഞങ്ങളുടെ ലോകം; ദുഃഖങ്ങള്‍ ആ വെള്ളത്തില്‍ ഒഴുക്കിവിടും; വീടിന്റെ അവസ്ഥയില്‍ വിഷമം’
അഭിലാഷ് പ്ലാവടിയില്‍, ലെവിന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 12 Mar 2025 10:58 AM

‘ഹലോ ഗയ്‌സ് വാട്‌സ് അപ്പ്’എന്ന ഇന്‍ട്രോ. ഒരു കനാല്‍. അതിന് ഒത്ത മധ്യത്തില്‍ ക്രീം ബണ്ണും, കട്ടന്‍ ചായയും കുടിച്ച് ഇരിക്കുന്ന രണ്ടുപേര്‍. പറഞ്ഞുവരുന്നത് ആരെക്കുറിച്ചാണെന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ ഇത്രയും വിവരണം ധാരാളം. അഭിലാഷ് പ്ലാവടിയില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിന് ഇന്ന് മൂന്ന്‌ ലക്ഷത്തിലേറെയാണ് ഫോളോവേഴ്‌സ്. സോഷ്യല്‍ മീഡിയയില്‍ അതിശയിപ്പിക്കുന്നതായിരുന്നു അഭിലാഷിന്റെയും, കസിനായ ലെവിന്റെയും വളര്‍ച്ച. വളച്ചുകെട്ടില്ലാത്ത വാക്കുകള്‍. ലാളിത്യമാര്‍ന്ന അവതരണശൈലി.  ഫോളോവേഴ്‌സിനെ അഭിലാഷിന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് അടുപ്പിച്ചത് ഈ സവിശേഷതകളാകാം. തുടക്കത്തില്‍ കമന്റുകളുടെ രൂപത്തില്‍ വന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ കാണാനേയില്ല. എല്ലാവര്‍ക്കും ഈ കസിന്‍സിനെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം.

ടെന്‍ഷനില്ലാത്ത ജീവിതം നയിക്കുന്നവരെന്ന് പുറമെ തോന്നിപ്പിക്കുമെങ്കിലും, ഇവരുടെ ഉള്ളിലും ചില കനലുകള്‍ നീറുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിലാഷിന്റെയും ലെവിന്റെയും തുറന്നുപറച്ചില്‍. കനാലും, ക്രീം ബണ്ണും, പരിപ്പുവടയുമൊക്കെയാണ് തങ്ങളുടെ ലോകമെന്ന് ഇരുവരും പറയുന്നു.

ദുഃഖങ്ങളൊക്കെയും കനാലിലെ വെള്ളത്തില്‍ ഒഴുക്കിവിടും. മിഡില്‍ ക്ലാസ് ഫാമിലിയാണ്. വീടിന്റെ അവസ്ഥയോര്‍ത്ത്‌ വിഷമം തോന്നാറുണ്ട്. സേവ് ചെയ്യുന്ന പണം കൊണ്ട് വീട് നിര്‍മ്മിക്കാനാണ് ആഗ്രഹം. പക്ഷേ, ചെലവുകള്‍ വര്‍ധിക്കുന്നതുകൊണ്ട് അതിന് പറ്റുന്നില്ല. വലിയ വീട് വേണമെന്നില്ല. അത്യാവശ്യം ഒരു നല്ല വീടാണ് ആഗ്രഹിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി.

കുഴിമന്തി കഴിച്ചിട്ടില്ല, തിയേറ്ററില്‍ പോയിട്ടില്ല

ജീവിതത്തില്‍ ഇതുവരെ കുഴിമന്തി കഴിച്ചിട്ടില്ലെന്ന് ലെവിനും അഭിലാഷും വെളിപ്പെടുത്തി. അവതാരിക കൊടുത്ത കുഴിമന്തി കഴിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തുറന്നുപറച്ചില്‍. തിയേറ്ററിലും പോയിട്ടില്ല. അതിന് താത്പര്യവുമില്ല. ട്രെയിനിലും കയറിയിട്ടില്ല. ഇന്ത്യയ്ക്ക് പുറത്തുപോകാന്‍ പറ്റിയാല്‍ റാസല്‍ഖൈമയില്‍ പോകണം. അവിടെയുള്ള ആരാധകരെ കാണണം, അഭിലാഷ് പറയുന്നു.

ആ ഇന്‍ട്രോയ്ക്ക് പിന്നില്‍

‘ഹലോ ഗയ്‌സ് വാട്‌സ് അപ്പ്’ എന്നത്‌ ഓട്ടോമാറ്റിക്കായി വന്ന ഇന്‍ട്രോയാണ്. പ്ലാന്‍ ചെയ്തതല്ല. പിന്നീട് അത് സ്റ്റൈലാക്കി മാറ്റി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ് അത് മാറ്റാത്തത്. ഒരു വര്‍ഷം കൊണ്ടാണ് വൈറലായത്. അടുത്തിടെ കൂടുതല്‍ വൈറലായി. ട്രോളുകളും ഇറങ്ങുന്നുണ്ട്. കനാലിനെക്കുറിച്ചാണ് ആളുകള്‍ കൂടുതലും സംസാരിക്കുന്നത്. കുടുംബം പിന്തുണയ്ക്കുന്നുണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

നേര്‍ സഹോദരങ്ങളല്ല

ഫോളോവേഴ്‌സ് കരുതുന്ന പോലെ തങ്ങള്‍ നേര്‍ സഹോദരങ്ങളല്ലെന്നും, കസിന്‍സാണെന്നും അഭിലാഷ്. വീഡിയോയില്‍ ലെവിനെ ‘അനിയന്‍’ എന്ന് വിളിക്കുന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം. തൊട്ടടുത്താണ് താമസിക്കുന്നതെന്നും അഭിലാഷ് വ്യക്തമാക്കി.

ഒന്നിനെക്കുറിച്ചും ചിന്തിക്കാറില്ല

സ്വയം ടെന്‍ഷനടിക്കുമ്പോള്‍ ഞങ്ങളുടെ വീഡിയോ തന്നെ കാണാറുണ്ട്. അപ്പോള്‍ ഒരു സന്തോഷം തോന്നും. ടെന്‍ഷനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ഒന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. ഇന്നത്തെ ജീവിതം അടിച്ചുപൊളിക്കുക. നേരത്തെ മോശം മെസേജുകള്‍ വരുമായിരുന്നു. വീഡിയോ കൊള്ളില്ലെന്നും സ്റ്റാന്‍ഡേര്‍ഡില്ലെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞവരുമുണ്ട്. നിങ്ങളെക്കാള്‍ കോപ്രായം കാണിക്കുന്നവരുണ്ടെന്നും, നിങ്ങള്‍ മാന്യമായിട്ടല്ലേ വീഡിയോ ചെയ്യുന്നതെന്നും പറയുമ്പോള്‍ ധൈര്യം തോന്നിയെന്നും ഈ കസിന്‍ സഹോദരങ്ങള്‍ പറയുന്നു.

ഒരുമിച്ച് പുറത്തേക്ക് ഇറങ്ങിയാല്‍ ആളുകള്‍ ഓടിവരും. എന്നാല്‍ തനിച്ച് ഇറങ്ങിയാല്‍ അങ്ങനെ ആളുകള്‍ വരാറില്ല. സിനിമാ സീരിയല്‍ മേഖലയിലുള്ളവരൊക്കെ മെസേജ് അയക്കാറുണ്ട്. മാന്യമായിട്ടേ വീഡിയോ ചെയ്തിട്ടുള്ളൂ. അതൊരിക്കലും മാറില്ല. പ്രപ്പോസലൊക്കെ വന്നിട്ടുണ്ട്. അതൊക്കെ ഫേക്ക് ഐഡിയില്‍ നിന്നാണെന്ന് അറിയാമെന്നും അഭിലാഷ് വ്യക്തമാക്കി.

Read Also : Kalpana Raghavendar: ഭർത്താവിനെക്കുറിച്ച് വന്ന വാർത്തകൾ തകർത്തുകളഞ്ഞു; ജീവനോടെയിരിക്കാൻ കാരണം അദ്ദേഹം: കല്പന രാഘവേന്ദർ

അതാണ് ആഗ്രഹം

10 വരെയാണ് അഭിലാഷ് പഠിച്ചത്. ഗാര്‍ഡനില്‍ സൂപ്പര്‍വൈസറായും, വര്‍ക്ഷോപ്പില്‍ പണി പഠിക്കാനും, ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ പണിക്ക് പോയിട്ടുണ്ട്. ഇപ്പോള്‍ വേറെ ജോലി ഇല്ലാത്തതുകൊണ്ട് ഈ രീതിയില്‍ പോവുകയാണെന്നും അഭിലാഷ് വ്യക്തമാക്കി. വീഡിയോ ചെയ്ത് അത്യാവശ്യം നല്ല നിലയില്‍ എത്തണമെന്നാണ് അഭിലാഷിന്റെ ആഗ്രഹം. ഐടിഐ വിദ്യാര്‍ത്ഥിയാണ് ലെവിന്‍. ‘ഐടിഐയില്‍ പഠിച്ച് വര്‍ക്ഷോപ്പില്‍ കയറണം, വീടൊക്കെ മോശമാണ്. അതിന്റെ പണിയൊക്കെ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കണമെന്നുണ്ട്’-ലെവിന്റെ വാക്കുകള്‍.