Aavesham OTT : ആവേശവുമായി രംഗണ്ണൻ ഒടിടിയിൽ എത്തി; എവിടെ കാണാം?
Aavesham OTT Platform : ആമസോൺ പ്രൈം വീഡിയോ ആവേശം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്
Aavesham Malayalam Movie Online Watch : ബോക്സ്ഓഫീസ് കളക്ഷനുകൾ വാരി കൂട്ടിയതിന് ശേഷം ഫഹദ് ഫാസിലിൻ്റെ ആവേശം സിനിമ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയാണ് ഫഹദിൻ്റെ ഗ്യാങ്സ്റ്റാ കോമഡി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ആവേശം ഇന്നലെ അർധരാത്രി (മെയ് ഒമ്പത്) മുതലാണ് ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ഏപ്രിൽ 11ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ആവേശം.
ഒടിടി അവകാശത്തിന് റെക്കോർഡ് തുക
റിലീസായി 28-ാം ദിവസമാണ് ആവേശം ഒടിടിയിൽ എത്തുന്നത്. ആവേശത്തിന് മുമ്പ് റിലീസായ ആടുജീവിതം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകൾ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഫഹദ് ഫാസിൽ ചിത്രം അതിവേഗത്തിൽ ഒടിടിയിൽ എത്തിയത്. ഏപ്രിലിൽ ഇറങ്ങിയ മറ്റ് ചിത്രങ്ങളെക്കാളും മികച്ച ബോക്സ്ഓഫീസ് പ്രതികരണം ലഭിച്ച ആവേശം ഇത്രയും വേഗത്തിൽ ഒടിടിയിൽ എത്താൻ കാരണം സിനിമയുടെ ഡിജിറ്റൽ അവകാശത്തിന് ലഭിച്ച റെക്കോർഡ് തുകയാണ്.
college, gangsters, mayhem, and a whole lot of unexpected! 🤪#AaveshamOnPrime, watch nowhttps://t.co/6L4qK9PLeR pic.twitter.com/rAIbvGXE9S
— prime video IN (@PrimeVideoIN) May 8, 2024
റിപ്പോർട്ടുകൾ പ്രകാരം 35 കോടിയാണ് ആമസോൺ പ്രൈം വീഡിയോയും ആവേശത്തിൻ്റെ നിർമാതാക്കളും തമ്മിൽ ഒടിടി അവകാശത്തിനായി കരാറിൽ ഏർപ്പെട്ടത്. ചിത്രം റിലീസായി ഒരു മാസം ആകുമ്പോഴും ബോക്സ്ഓഫീസിൽ നിന്നും പ്രതിദിനം ലഭിച്ചിരുന്നത് ഒരു കോടിയിൽ അധികമായിരുന്നു. എന്നാൽ 35 കോടിയുടെ റെക്കോർഡ് തുകയുടെ കരാറിലാണ് സിനിമ റിലീസായി 28 ദിവസം ഒടിടിയിൽ സംപ്രേഷണം ചെയ്യാൻ കാരണമായത്. പത്ത് കോടിയിൽ അധികമാണ് ആവേശം സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
ആവേശം ബോക്സ്ഓഫീസ്
ബോക്സ്ഓഫീസിൽ 150 കോടി തികച്ചാണ് ആവേശം ഒടിടിയിൽ എത്തിയത്. 73 കോടിയിൽ അധികം കേരള ബോക്സ്ഓഫീസിൽ നിന്നും ആവേശം നേടി. 55 കോടിയിൽ അധികമാണ് ഓവർസീസ് കളക്ഷൻ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 20 കോടിയിൽ അധികം ചിത്രം നേടിട്ടുണ്ട്.
രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. ഫഹദിന് പുറമെ ചിത്രത്തിൽ പുതുമുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമായി ഹിപ്സെറ്റർ, മിഥുൻ ജയ്ശങ്കർ, റോഷൻ ഷാനാവാസ്, മിതൂട്ടി, സജിൻ ഗോപു, മൻസൂർ അലി ഖാൻ, അശിഷ് വിദ്യാർഥി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
അൻവർ റഷീദ് എൻ്റെടെയ്മെൻ്റിൻ്റെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെയും ബാനറിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.സുശിൻ ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സമീർ താഹിരാണ് ഛായഗ്രാഹകൻ. വിവേക ഹർഷനാണ് എഡിറ്റർ.