Saree AI Song: ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ആരാധ്യ; ആർജിവിയുടെ ‘സാരി’യിലെ എഐ പാട്ടെത്തി

Aaradhya Devi Saree AI Song: ഗ്ലാമറസ് ലുക്കിൽ എത്തിയ ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം.

Saree AI Song: ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ആരാധ്യ; ആർജിവിയുടെ സാരിയിലെ എഐ പാട്ടെത്തി

'സാരി'യിലെ ഗാനരംഗത്തിൽ ആരാധ്യ ദേവി (Screengrab Images)

Updated On: 

18 Oct 2024 16:00 PM

സംവിധായകൻ രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സാരി’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാര വിഷയം. ചിത്രത്തിലൂടെ രണ്ട് സർപ്രൈസുകൾ നൽകിയാണ് രാംഗോപാൽ വർമ്മ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ആദ്യത്തേത് മലയാളി നായികയായ ആരാധ്യ വർമ്മയായിരുന്നു. രണ്ടാമത്തേത് എഐ വഴി സൃഷ്‌ടിച്ച പാട്ടുകളാണ്. അതിലൊരു ഗാനത്തിന്റെ വീഡിയോ ആണിപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

ചിത്രത്തിൽ സിറാ ശ്രീയും ഡിഎസ്ആർ ബാലാജിയും ചേർന്ന് എഴുതി, കീർത്തന ശേഷ് ആലപിച്ച ‘ഐ വാണ്ട് ലവ്’ എന്ന ഗാനത്തിന്റെ എഐ പതിപ്പാണിപ്പോൾ പുറത്തെത്തിയത്. എഐയുടെ സഹായത്തോടെ, യഥാർത്ഥ ഗാനത്തെ പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാൽ വർമ്മയും സംഘവും. ഗ്ലാമറസ് ലുക്കിൽ എത്തിയ ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം.

 

ALSO READ: ‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ ‘സാരി’ ടീസർ പുറത്ത്

 

നി‍ർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) ഉപയോഗിച്ചാണ് ചിത്രത്തിലെ എല്ലാ പാട്ടുകളും പശ്ചാത്തല സംഗീതവും ഉൾപ്പടെ ചെയ്തിട്ടുള്ളത്. ഇക്കാര്യം നേരത്തെ തന്നെ രാംഗോപാൽ വർമ്മ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. “എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ‘ആർജിവി-ഡെൻ’, ഞാനും എന്റെ പാർട്ടണർ രവി വർമയും ചേർന്ന് തുടങ്ങുന്ന വിവരം നിങ്ങളെ അറിയിക്കുന്നു. പുതിയ ചിത്രം ‘സാരി’യിൽ ഗാനങ്ങൾ എല്ലാം ചെയ്തത് എഐ ഉപയോഗിച്ചാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും എഐ തന്നെയാണ്. വൈകാതെ തന്നെ എഐ സംഗീതരംഗം കീഴടക്കും” എന്നാണ് രാംഗോപാൽ വർമ്മ കുറിച്ചത്.

രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ സംവിധാനം ചെയുന്ന ചിത്രത്തിൽ, സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശവും പിന്നീടത് അപകടകരമായി മാറുന്നത്തിന്റെയും കഥയാണ് പറയുന്നത്. ‘അമിതമായ സ്നേഹം ഭയാനകമാകും’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശബരിയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നവംബർ 4-ന് റിലീസ് ചെയ്യും.

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?