5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Araattannan: ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് പുറത്താക്കി; തന്നെ ഭ്രാന്തനാക്കിയതായി സന്തോഷ് വര്‍ക്കി

Santhosh Varkey: തന്നെ എല്ലാവരും ചേര്‍ന്ന് ഭ്രാന്തനാക്കിയെന്ന് സന്തോഷ് വര്‍ക്കി പ്രതികരിച്ചു. ആറാട്ടണ്ണനെ ആര്‍ക്കും വേണ്ട, ആറാട്ടണ്ണന്‍ ഭ്രാന്തനാണ്. ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞതായി സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

Araattannan: ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് പുറത്താക്കി; തന്നെ ഭ്രാന്തനാക്കിയതായി സന്തോഷ് വര്‍ക്കി
ആറാട്ടണ്ണന്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 07 Feb 2025 15:13 PM

ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കി. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്. സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്.

തന്നെ എല്ലാവരും ചേര്‍ന്ന് ഭ്രാന്തനാക്കിയെന്ന് സന്തോഷ് വര്‍ക്കി പ്രതികരിച്ചു. ആറാട്ടണ്ണനെ ആര്‍ക്കും വേണ്ട, ആറാട്ടണ്ണന്‍ ഭ്രാന്തനാണ്. ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞതായി സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ തിയേറ്റര്‍ ഫേമസ് ആയത് എന്നിലൂടെയാണ്. ഇപ്പോള്‍ ഞാന്‍ ഭ്രാന്തനായി അല്ലേയെന്നും സന്തോഷ് വര്‍ക്കി ചോദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

”ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞു. അവന്റെ തിയേറ്റര്‍ ഫേമസ് ആക്കിയത് ഞാനാണ്. എന്നിട്ട് ഞാനിപ്പോള്‍ ഭ്രാന്തനായി. തിയേറ്ററിന്റെ മുതലാളി ആണ് ഇതെല്ലാം പറഞ്ഞത്. തിയേറ്ററില്‍ നിന്ന് തുടങ്ങിയത് ആരാണ്? ഇന്നിവിടെ നടന്നത് എന്താണ്?,” സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് ചോദിച്ചു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ

അതേസമയം, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ നേരത്തെ നടി സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തത്തെത്തിയിരുന്നു. വനിത വിനീത തിയേറ്ററിലേക്ക് പോകാന്‍ പേടിയാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്. സുഹൃത്ത് സിനിമയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് വനിത എന്ന് പറഞ്ഞതോടെ താന്‍ വരുന്നില്ല, പിന്നെ പോയി സിനിമ കണ്ടോളാമെന്ന് പറയുകയായിരുന്നുവെന്നാണ് സാനിയ പറഞ്ഞത്. ഈ സ്ഥലം ഫാന്‍സി ഡ്രസ് കോമ്പിറ്റീഷേന്റെ ഇടമായി മാറിയിപിക്കുകയാണെന്നും പേടിയാണ് അവിടെ പോകാനെന്നും സാനിയ പറഞ്ഞിരുന്നു.

Also Read: Unnikannan: ‘വിജയി‌യെ കണ്ടു; ഇനി അടുത്ത ലക്ഷ്യം ആ വേദി’; ഉണ്ണിക്കണ്ണൻ പറയുന്നു

സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരുന്നു. വനിത തിയേറ്ററില്‍ ഫാന്‍സി ഡ്രസ് ആണെങ്കില്‍ സാനിയ ബിക്കിനി ഫോട്ടോഷൂട്ട് നടത്തുന്നത് എന്താണെന്ന് സന്തോഷ് വര്‍ക്കി ചോദിച്ചിരുന്നു.