Narayaneente Moonnaanmakkal: ആനന്ദത്തിലെ ആ പയ്യൻ വീണ്ടും ; നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സിനിമയുടെ പുതിയ പോസ്റ്റർ
Narayaneente Moonnaanmakkal Movie: തോമസ് മാത്യുവും റൺ കല്യാണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാർഗി ആനന്ദനുമാണ് ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിലുള്ളത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നാരായണീന്‍റെ മൂന്നാണ്മക്കള്‍ ഉടൻ തിയേറ്ററുകളിൽ
‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സിനിമയുടെ പുതിയ പോസ്റ്റർ കൂടി പുറത്ത്. ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, നിർമ്മിക്കുന്ന ചിത്രമാണിത്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് മാത്യുവും റൺ കല്യാണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാർഗി ആനന്ദനുമാണ് ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിലുള്ളത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നാരായണീന്‍റെ മൂന്നാണ്മക്കള്‍ ഉടൻ തിയേറ്ററുകളിലെത്തും.
തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍ എന്നിവരെ കൂടാതെ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു. ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്‍റെ രണ്ടാമത്തെ ചിത്രമാണിത്.
കുടുംബത്തിൽ നിന്നും ചില പ്രത്യേക സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളും അവരെ ചുറ്റിപ്പറ്റിയുമാണ് കഥ. ഹൃദയ സ്പർശിയായ ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് സൂചന.
അണിയറ പ്രവർത്തകർ
നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് റെക്കോർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്
ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ