Aamir Khan: ചുംബന രംഗം പൂര്‍ത്തിയാക്കാനെടുത്തത് 3 ദിവസവും 47 റീടേക്കും; കാരണമിതാണ്
Raja Hindustani: 1996ല്‍ പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രത്തില്‍ ആമിര്‍ ഖാനും കരിഷ്മ കപൂറുമാണ് പ്രധാന വേഷത്തിലെത്തിയത്. ആ സിനിമയെ വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചത് ആമിര്‍ ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ചുംബന രംഗമാണ്.

സിനിമകളുമായി ബന്ധപ്പെട്ട് ദിനംപ്രതി കഥകള്‍ പ്രചരിക്കാറുണ്ട്. അതില്‍ സിനിമാ ചിത്രീകരണ വേളയിലുണ്ടായ രസകരമായ കാര്യങ്ങളും ഗോസിപ്പുകളുമെല്ലാം ഉള്‍പ്പെടും. അത്തരത്തില്‍ ഒരു ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. എന്നാല്‍ ഒരു പുതിയ ചിത്രമല്ല അതെന്നതാണ് പ്രത്യേകത.
1996ല്‍ പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രത്തില്‍ ആമിര്‍ ഖാനും കരിഷ്മ കപൂറുമാണ് പ്രധാന വേഷത്തിലെത്തിയത്. ആ സിനിമയെ വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചത് ആമിര്‍ ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ചുംബന രംഗമാണ്.
ചുംബന രംഗം ചിത്രീകരിക്കുന്നതിനായി ഒരുപാട് ദിവസങ്ങള്‍ എടുത്തിരുന്നു. ദിവസങ്ങള്‍ മാത്രമല്ല ഒരുപാട് ടേക്കുകള്‍ക്കൊടുവിലാണ് അത് ചിത്രീകരിച്ചതും. കരിഷ്മ കപൂര്‍ തന്നെയാണ് ചുംബന രംഗവുമായി ബന്ധപ്പെട്ട കഥ വെളിപ്പെടുത്തിയത്.




മൂന്ന് ദിവസമെടുത്താണ് ചുംബന രംഗം ചിത്രീകരിച്ചത്. ഷൂട്ടിങ് നടന്നത് ഊട്ടിയില്‍ വെച്ചായിരുന്നു. ഫെബ്രുവരി മാസം എന്തോ ആയിരുന്നു. അതിനാല്‍ തന്നെ ഭയങ്കര തണുപ്പായിരുന്നു അവിടെ. സീനുകളെല്ലാം എത്രയും വേഗം ഷൂട്ട് ചെയ്ത് കഴിയണമെന്നായിരുന്നു തങ്ങളുടെ മനസില്‍. തണുപ്പാണെങ്കിലും രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ ഷൂട്ടുണ്ടായിരുന്നു. എന്നാലും അതൊന്നും ശരിയായില്ല. ലിപ് ലോക്ക് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ രണ്ടുപേരും വിറയ്ക്കും. അതിനാലാണ് 47 റീടേക്കുകള്‍ വേണ്ടി വന്നതെന്ന് നടി പറഞ്ഞിരുന്നു.
അതേസമയം, ധര്‍മേഷ് ദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാജ ഹിന്ദുസ്ഥാനി. ചിത്രം വലിയ വിജയമായിരുന്നു. ആറ് കോടി രൂപയ്ക്ക് മുകളില്‍ മുടക്കിയാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ 78 കോടി രൂപ വരെയാണ് രാജ ഹിന്ദുസ്ഥാനി നേടിയത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് രാജ ഹിന്ദുസ്ഥാനി. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.