5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aadujeevitham: ഓസ്‌കറില്‍ നിരാശ; ആടുജീവിതം പട്ടികയില്‍ നിന്നും പുറത്ത്‌

97th Oscar Nomination: നോമിനേഷന്‍ പുറത്തുവന്നപ്പോള്‍ ഇത്തവണയും മലയാളത്തിന് നിരാശയാണ്. ആടുജീവിതം നോമിനേഷനില്‍ ഇടംപിടിക്കുമെന്ന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്ന് ആ ചിത്രവും പുറത്തായിരിക്കുകയാണ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആടുജീവിതം. മാത്രമല്ല 150 കോടി ക്ലബിലും ഇടംനേടാന്‍ ചിത്രത്തിന് സാധിച്ചു.

Aadujeevitham: ഓസ്‌കറില്‍ നിരാശ; ആടുജീവിതം പട്ടികയില്‍ നിന്നും പുറത്ത്‌
AadujeevithamImage Credit source: Social Media
shiji-mk
Shiji M K | Updated On: 23 Jan 2025 22:58 PM

കാലിഫോര്‍ണിയ: 97ാമത് ഓസ്‌കര്‍ നാമനിര്‍ദേശം പ്രഖ്യാപിച്ചു. പട്ടികയില്‍ നിന്നും പുറത്തായി പൃഥ്വിരാജ് ചിത്രം ആടുജീവിതം. ഓസ്‌കറിന്റെ പ്രഥമ പട്ടികയില്‍ ചിത്രം ഇടം നേടിയിരുന്നു. ആടുജീവിതത്തെ കൂടാതെ കങ്കുവ, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങളും പുറത്തായിട്ടുണ്ട്.

മികച്ച ഹ്രസ്വചിത്ര വിഭാഗത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ചിത്രമായ അനുജയാണ് നോമിനേഷനില്‍ നേടിയത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രമാണിത്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് നാമനിര്‍ദേശം നേടിയിരിക്കുന്നത്. പതിനാല് നോമിനേഷനുകളുമായി ഫ്രഞ്ച് മ്യൂസിക്കല്‍ കോമഡി ചിത്രം എമിലിയ പെരസ് ശ്രദ്ധയാകര്‍ഷിച്ചു. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ലോസ് ഏഞ്ചന്‍സിലെ ഡോള്‍ബി തിയറ്ററില്‍ വെച്ചാകും അവാര്‍ഡ് ദാനം.

323 ചിത്രങ്ങളാണ് പ്രാഥമിക പട്ടികയിലേക്ക് യോഗ്യത നേടിയിരുന്നത്. ഇതില്‍ 207 എണ്ണം മികച്ച ചിത്രത്തിനുള്ള മത്സരത്തിനാണുണ്ടായിരുന്നത്. ഈ 207 ചിത്രങ്ങളിലാണ് ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയത്. ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം, ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത സ്വതന്ത്രവീര്‍ സവര്‍ക്കര്‍, സന്തോഷ് എന്നിവയായിരുന്നു അത്.

എന്നാല്‍ നോമിനേഷന്‍ പുറത്തുവന്നപ്പോള്‍ ഇത്തവണയും മലയാളത്തിന് നിരാശയാണ്. ആടുജീവിതം നോമിനേഷനില്‍ ഇടംപിടിക്കുമെന്ന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്ന് ആ ചിത്രവും പുറത്തായിരിക്കുകയാണ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആടുജീവിതം. മാത്രമല്ല 150 കോടി ക്ലബിലും ഇടംനേടാന്‍ ചിത്രത്തിന് സാധിച്ചു.

Also Read: Oscar Award: പേര് വന്നതുകൊണ്ട് മാത്രം കാര്യമില്ല; ഓസ്‌കറിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ?

അതേസമയം, മികച്ച നടന്‍, മികച്ച നടി, മികച്ച സഹനടന്‍, മികച്ച സഹനടി. മികച്ച സംവിധായകന്‍, മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹണം, മികച്ച തിരക്കഥ, മികച്ച തിരക്കഥ (ഒറിജിനല്‍), അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫീച്ചര്‍, ഡോക്യുമെന്ററി ഷോര്‍ട്ട്, ഇന്റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിംഗ്, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്‌സ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലായിരിക്കും ഓസ്‌കര്‍ അവാര്‍ഡ് നല്‍കുക.