5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Aadujeevitham OTT : ആടുജീവിതം ഇനി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Aadujeevitham OTT Platform : റിപ്പോർട്ടുകൾ പ്രകാരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ആടുജീവിതം സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത്

Aadujeevitham OTT : ആടുജീവിതം ഇനി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Follow Us
jenish-thomas
Jenish Thomas | Updated On: 22 May 2024 17:32 PM

Aadujeevitham OTT Release Updates : നജീബ് എന്ന വ്യക്തിയുടെ മരുഭൂമിയലെ അതിജീവനത്തിൻ്റെ കഥ പറഞ്ഞ് ബോക്സ്ഓഫീസിൽ 150 കോടി നേടിയ ചിത്രമാണ് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആടുജീവിതം എന്ന സിനിമ.ആടുജീവിതം എന്ന ബെന്യാമിൻ്റെ നോവലിനെ ആസ്പദമാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെ തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ്ഓഫീസിനൊപ്പം മികച്ച നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. ഇപ്പോൾ ഇതാ ആടുജീവിതം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്.

ആടുജീവിതം ഒടിടിയിലേക്ക്

റിപ്പോർട്ടുകൾ പ്രകാരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ആടുജീവിതത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.മെയ് 26ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് സോഷ്യൽ മീഡിയ വൃത്തങ്ങൾ ഉദ്ദരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളമോ സിനിമയുടെ അണിയറപ്രവർത്തകരോ ഇതുവരെ ആടുജീവിതത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിട്ടില്ല. സാധാരണയായി ഹോട്ട്സ്റ്റാർ ചിത്രം ഒടിടിയിൽ എത്തുന്നതിന് പത്ത് ദിവസം മുമ്പ് അറിയിപ്പ് നൽകുന്നതാണ്. പ്രൊമോഷനോ മറ്റ് മുന്നറിയിപ്പും നൽകാതെ ഹോട്ട്സ്റ്റാർ ഒടിടി റിലീസ് ചെയ്യാറുമില്ല. അതിനാൽ മെയ് 26ന് ആടുജീവിതം എത്തുമെന്നതിൽ ഇനിയും വ്യക്തയില്ല.

ALSO READ : Turbo Movie : ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ

ആടുജീവിതം ബോക്സ്ഓഫീസിൽ

സാക്നിക്ക് എന്ന ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റ് നൽകുന്ന റിപ്പോർട്ട് പ്രകാരം ആടുജീവിതം ആഗോള ബോക്സ്ഓഫീസിൽ നേടിയത് 157.35 കോടി രൂപയാണ്. കേരളത്തിൽ നിന്നും മാത്രമായി 75.33 കോടിയാണ് പൃഥ്വിരാജ് ചിത്രം നേടിയെടുത്തത്. 60 കോടിയാണ് ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ. 82 കോടി ബജറ്റിലാണ് 12 വർഷത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഓസ്കാർ ജേതാക്കളായ എ ആർ റഹ്മാൻ ചിത്രത്തിൻ സംഗീതം നൽകിയപ്പോൾ റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം ഒരുക്കിയത്. സുനിൽ കെ എസ് ഛായാഗ്രഹകൻ. റഫീക്ക് അഹമ്മദാണ് വൈരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അമല പോളാണ് പൃഥ്വരാജിൻ്റെ നായികയായി എത്തിയത്. ഇവയ്ക്ക് പുറമെ ജിമ്മി ജീൻ-ലൂയിസ്, കെ ആർ ഗോകുൽ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.

Latest News