5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Blue Tigers Song Controversy : എആറിന്റെ സം​ഗീതം ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ഉപയോ​ഗിച്ചു; നടപടി ഉടനടിയെന്ന് ആടുജീവിതം ടീം

Kochi Blue Tigers issue: ​'കൊച്ചി ബ്ലൂ ടൈഗേഴ്സ്' ടീമിൻ്റെ ഉടമയായ സുബാഷ് ജോർജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വൽ റൊമാൻസ് ​ഗാനത്തിൻ്റെ അവകാശം കെെമാറിയത് എന്നും വിവരമുണ്ട്.

Kochi Blue Tigers Song Controversy : എആറിന്റെ സം​ഗീതം ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ഉപയോ​ഗിച്ചു; നടപടി ഉടനടിയെന്ന് ആടുജീവിതം ടീം
AR Rahman - image pinterest
aswathy-balachandran
Aswathy Balachandran | Published: 02 Sep 2024 12:55 PM

കൊച്ചി: കേരള ക്രിക്കറ്റ് ലീ​ഗ് ടീമായ ‘കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിയുമായി ‘ആടുജീവിതം’ സിനിമയുടെ നിർമാതാക്കൾ രം​ഗത്ത്. ആടുജീവിതത്തിലെ എ.ആർ. റഹ്മാന്റെ സംഗീതം അനുമതിയില്ലാതെ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ചാണ് നടപടിയുമായി രം​ഗത്ത് വന്നത്.

ആടുജീവിതത്തിൽ റഹ്മാൻ ഈണം നൽകിയ ‘ഹോപ്’ എന്ന പ്രൊമോ ​ഗാനമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ‘കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിൻ്റെ പ്രചാരണത്തിനായി ഈ ​ഗാനം ഉപയോ​ഗിച്ചുവെന്നാണ് നിർമാതാക്കളായ വിഷ്വൽ റൊമാൻസിൻ്റെ പരാതി എന്നാണ് വിവരം.

ALSO READ – കങ്കണയുടെ ‘എമർജൻസി’ റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശ

സംഭവത്തിനെതിരെ നിർമാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ ആസ്ഥാനമായ ഒരു കമ്പനിക്ക് തങ്ങൾ ഗാനത്തിന്റെ അവകാശം കൈമാറിയിട്ടുണ്ട് എന്നും എന്നാലും അത് എഡിറ്റ് ചെയ്യാനോ, റീമിക്സ് ചെയ്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനോ അനുമതി ആർക്കും നൽകിയിട്ടില്ലെന്ന് ‘ആടുജീവിതം’ നിർമാതാക്കൾ പവ്യക്തമാക്കുന്നു.

​’കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമിൻ്റെ ഉടമയായ സുബാഷ് ജോർജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വൽ റൊമാൻസ് ​ഗാനത്തിൻ്റെ അവകാശം കെെമാറിയത് എന്നും വിവരമുണ്ട്. ​ഗാനം ഈ വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വിഷ്വൽ റൊമാൻസ് നോട്ടീസ് അയച്ചിട്ടുണ്ട്. ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് ഹോപ് ​ആന്തം പുറത്തിറക്കിയത് എന്നതാണ് പ്രധാന പ്രശ്നം.

പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളിൽ ഈ പാട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്. ഇതാദ്യമായാണ് മലയാളം പതിപ്പ് മാത്രമായി പുറത്തിറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകൾ ഉടൻ റിലീസ് ചെയ്യുമെന്ന് ടീം ഉടമ സുഭാഷ് മാനുവൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.