Aadujeevitham OTT: ആടുജീവിതം ഒടിടിയിലേക്ക്; എന്ന് വരും എവിടെ കാണാം?
Aadujeevitham OTT Release: സിനിമ ഇറങ്ങും മുമ്പ് തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ തിയേറ്ററുകളോട് വിട പറഞ്ഞ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ ഇറങ്ങും മുമ്പ് തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ തിയേറ്ററുകളോട് വിട പറഞ്ഞ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
നെറ്റ്ഫ്‌ളിക്‌സ് ആണ് സിനിമ വാങ്ങിച്ചത്. ജൂലൈ 19 ലമുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ആടുജീവിതം കാണാമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമ ഒടിടിയില്‍ എന്നെത്തുമെന്ന ചോദ്യം ആരാധകര്‍ നിരന്തരം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും ലഭിച്ചിരിക്കുകയാണ്.
Also Read: 11:11 Movie: ധ്യാൻ ശ്രീനിവാസൻ്റെ ത്രീഡി ചിത്രം; 11:11ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
2008ലാണ് ആടുജീവിതം സിനിമ ആരംഭിക്കുന്നത്. വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2028ല്‍ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍ അത് പൂര്‍ത്തിയായത് 2023ലാണ്. മരുഭൂമിയില്‍ അകപ്പെട്ട് പുറത്തുകടക്കാനാകാതെ നരകജീവിതം അനുഭവിച്ച നജീബിന്റെ കഥയാണ് സിനിമ പറയുന്നത്.
ശരീരത്തിന്റെ ഭാരവും രൂപവുമെല്ലാം മാറ്റി ഗംഭീര തയാറെടുപ്പ് തന്നെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായെടുത്തത്. പൃഥ്വിരാജ് എന്ന നടനിലെ അര്‍പ്പണ ബോധവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നജീബ് എന്ന വ്യക്തിയെ അഭിനയിച്ച് ഫലിപ്പിക്കുന്നതിലുപരി അയാളായി ജീവിക്കുകയായിരുന്നു പൃഥ്വിരാജ് എന്നാണ് സിനിമയുടെ റിലീസിന് ശേഷം ഉയര്‍ന്നുവന്ന അഭിപ്രായം.
ആടുജീവിതം ഇതുവരെ എത്ര കളക്ഷന്‍ നേടി എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. ആഗോളതലത്തില്‍ 155.95 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് 77.4 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. വിദേശത്ത് നിന്ന് 58.9 കോടി ക്ലബ്ബില്‍ കയറിയ സിനിമ കൂടിയാണിത്.
82 കോടി രൂപ ബജറ്റിലാണ് സിനിമ ഒരുക്കിയത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണ്. മാത്രമല്ല വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിച്ചതും ആടുജീവിതമാണ്.