Thoppis Friend Achayan: ‘എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; വീട്ടിൽ അനുഭവിച്ചത് ക്രൂരതകൾ’; തൊപ്പിയുടെ അച്ചായനെതിരേ മുന്‍ പെണ്‍സുഹൃത്ത്

Allegation Against Thoppis Friend Achayan:സോജന്‍ വര്‍ഗീസിനെതിരെ ​ഗുരുതര ആരോപണവുമായി മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു യുവതിയുടെ തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Thoppis Friend Achayan: എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; വീട്ടിൽ അനുഭവിച്ചത് ക്രൂരതകൾ; തൊപ്പിയുടെ അച്ചായനെതിരേ മുന്‍ പെണ്‍സുഹൃത്ത്

Thoppis Friend Achayan

sarika-kp
Published: 

06 Apr 2025 12:52 PM

വിവാദ യൂട്യൂബര്‍ ‘തൊപ്പി’യുടെ അടുത്ത സുഹൃത്ത് ‘അച്ചായന്‍’ എന്ന സോജന്‍ വര്‍ഗീസിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ആതിര റോയ് ആണ് അച്ചായന്‍റെ വധു. ഭാര്യയ്ക്ക് 25 വയസേ ആയിട്ടുള്ളു എന്ന് വിവാഹശേഷം ‘അച്ചായന്‍’ തന്നെ തുറന്നുപഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

വിവാഹത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സോജന്‍ വര്‍ഗീസ് പറഞ്ഞത് ആതിരയാണ് വിവാഹം കഴിക്കാമെന്ന് തന്നോട് പറഞ്ഞത് എന്നാണ്. താലിക്കെട്ട് വരെ അത് യാഥാര്‍ഥ്യമാകുമെന്ന് താൻ കരുതിയില്ലെന്നും സോജന്‍ വര്‍ഗീസ് പറയുന്നു. എന്നാൽ ഇതിനു പിന്നാലെ സോജന്‍ വര്‍ഗീസിനെതിരെ ​ഗുരുതര ആരോപണവുമായി മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു യുവതിയുടെ തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. യുട്യൂബ് ചാനലിനു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇത്. സോജന്‍ വര്‍ഗീസ് സ്‌നേഹം നടിച്ച് വഞ്ചിച്ചതായി പെണ്‍കുട്ടി ആരോപിക്കുന്നു.

Also Read:’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ

ഒരു പാർട്ടിയിൽ വച്ചാണ് തങ്ങൾ കണ്ടുമുട്ടിയത് എന്നാണ് യുവതി പറയുന്നത്. തന്റെ സുഹൃത്തുക്കളാണ് തൊപ്പിയുടെ അച്ചായന്‍ എന്നു പറഞ്ഞ് സോജന്‍ വര്‍ഗീസിനെ പരിചയപ്പെടുത്തിയത്. സുഹൃത്തുക്കൾ വഴി ഇയാൾ തന്റെ നമ്പര്‍ വാങ്ങി വിളിച്ചുവെന്നും യുവതി പറയുന്നു. ഇതിനു ശേഷം സോജൻ വര്‍ഗീസിന്റെ അമ്മ വിളിച്ചു. ഒത്തിരി സങ്കടങ്ങളൊക്കെ പറഞ്ഞു. അമ്മയെ നോക്കുന്ന ജോലിയുമായി ആ വീട്ടിൽ താൻ പോയെന്നും യുവതി പറയുന്നു. എന്നാൽ പിന്നീട് പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ആരെയും ഫോണ്‍ ചെയ്യരുതെന്ന് പറഞ്ഞു. ഒരിക്കല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചുവെന്നും യുവതി ആരോപിക്കുന്നു.പിന്നീട് അച്ചായന്‍ അടിക്കാനൊക്കെ തുടങ്ങിയെന്നു നമ്മുടെ ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നതാണ് അമ്മയുടെയും മകന്റെയും രീതിയെന്നും യുവതി ആരോപിക്കുന്നു. ഓൺലൈൻ മലയാളി എൻറ്റർറ്റേൻമൻറ്റ്സ് എന്ന് യൂട്യബ് ചാനലിനോടായിരുന്നു യുവതിയുടെ പ്രതികരണം

Related Stories
Shamna Kasim: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം
‘പെട്രോളിന് പകരം ഡീസൽ അടിച്ചു; ആ 80 ലിറ്റർ ഡീസൽ ആ നടന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു’; ആസിഫ് അലി
Thudarum Boxoffice: ‘കൂടെ നിന്നതിന് നന്ദി’; 200 കോടിയും കടന്ന് ‘തുടരും’ യാത്ര തുടരുന്നു
Chemban Vinod: ‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത വേഷം ഞാൻ ഒഴിവാക്കിയതാണ്’; കാരണം പറഞ്ഞ് ചെമ്പൻ വിനോദ്
Robin Radhakrishnan: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ
Jayam Ravi: ‘ശരിക്കും ഇവർ പ്രണയത്തിലാണോ’? ​ഗോസിപ്പുകൾക്കിടയിൽ വീണ്ടും കെനിഷയും ജയം രവിയും ഒരുമിച്ച്
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി