viral video: ‘100 രൂപ താ..100 രൂപ’; മീൻ വിൽക്കുന്നത് പോലെ ‘ഗോട്ടി’ന്റെ ടിക്കറ്റ് വിൽപ്പന; വൈറലായി വീഡിയോ

ഒരു കൂട്ടം ആളുകൾ ​ഗോട്ടിന്റെ ടിക്കറ്റ് വിൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അതും റോഡ് സൈഡിൽ നിന്നും '100 രൂപ താ..100 രൂപ..' എന്ന് പറഞ്ഞ്

viral video: 100 രൂപ താ..100 രൂപ; മീൻ  വിൽക്കുന്നത് പോലെ ഗോട്ടിന്റെ ടിക്കറ്റ് വിൽപ്പന; വൈറലായി വീഡിയോ

THE GOAT (IMAGE CREDITS: SCREENGRAB)

Published: 

05 Sep 2024 20:02 PM

വിജയ് ആരാധകർക്ക് ഇന്ന് ആഹ്ലാദത്തിന്റെ ദിനമാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തുനിന്ന ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവ ദ ​ഗോട്ട് ഇന്ന് തീയറ്ററിൽ എത്തി. എന്നാൽ ഈ ആകംഷയൊന്നും തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ആരാധകരുടെ മുഖത്ത് കാണാൻ പറ്റിയില്ലെന്നത് നിരാശജനകമാണ്. സമ്മിശ്ര പ്രതികരണമാണ് ഓരോരുത്തരം പറയുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിനെ വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രം​ഗത്ത് എത്തുന്നുണ്ട്.

എന്നാൽ ഇതിനിടെയിൽ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ് നാട്ടിൽ നിന്നുമുള്ളതാണ് വീഡിയോ. ​ഒരു കൂട്ടം ആളുകൾ ​ഗോട്ടിന്റെ ടിക്കറ്റ് വിൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അതും റോഡ് സൈഡിൽ നിന്നും ‘100 രൂപ താ..100 രൂപ..’ എന്ന് പറഞ്ഞു കൊണ്ട്. ഇത് കണ്ടാൽ മാർക്കറ്റുകളിൽ പച്ചക്കറി, മീൻ പോലുള്ളവ വിൽക്കുന്നത് പോലെയാണ് ടിക്കറ്റ് വിൽക്കുന്നത്. നിമിഷ നേരെ കൊണ്ടാണ് വീഡിയോ വൈറലായത്. ‘ചുളുവിലയിൽ വിൽക്കേണ്ട അവസ്ഥയാണല്ലോ ടിക്കറ്റ്’ എന്ന ക്യാപ്ഷനോടെ നിരവധി പേരാണ് ട്രോളുകളുമായി രം​ഗത്ത് എത്തുന്നത്.

 

എന്നാൽ ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷനും ഞെട്ടിക്കുന്നതായിരുന്നു. ദ ഗോട്ട് ഏകദേശം 60 കോടി പ്രീ സെയിലായി നേടിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കേരളത്തില്‍ അഡ്വാൻസായി മൂന്ന് കോടി രൂപയോളം ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ​ഗോട്ട്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് വിജയ് ചിത്രത്തിൽ എത്തുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളം ആയിരുന്നു. ഇതാകും വിജയിയുടെ സിനിമ കരിയറിലെ അവാസന ചിത്രം എന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

മീനാക്ഷി ചൗധരി പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വലിയ താര നിര തന്നെ ​ഗോട്ടിൽ അണിനിരന്നിട്ടുണ്ട്. അതേസമയം, ഗോട്ടിന്‍റെ ആകെ ബജറ്റിന്‍റെ പകുതിയാണ് വിജയിയുടെ പ്രതിഫലം. 400 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. വിജയിയുടെ പ്രതിഫംല 200 കോടിയും ആണെന്ന് നേരത്തെ നിര്‍മാതാവ് അര്‍ച്ചന കല്‍പതി വെളിപ്പെടുത്തിയിരുന്നു.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ