5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Actress Soundarya: സൗന്ദര്യയുടെ കാര്യത്തിൽ ജോത്സ്യൻ പ്രവചിച്ചത് സംഭവിച്ചു? പിതാവ് മുൻകൂട്ടി അറിഞ്ഞിരുന്നു

Astrologer Predicted Soundarya's Death : 2004ൽ മരണപ്പെടുമ്പോൾ നടിക്ക് പ്രായം വെറും മുപ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു. ഇതിനു ഒരു വർഷം മുൻപായിരുന്നു താരം വിവാഹിതയാകുന്നത്. അപകട സമയത്ത് സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

South Actress Soundarya: സൗന്ദര്യയുടെ കാര്യത്തിൽ ജോത്സ്യൻ പ്രവചിച്ചത് സംഭവിച്ചു? പിതാവ് മുൻകൂട്ടി അറിഞ്ഞിരുന്നു
SoundaryaImage Credit source: social media
sarika-kp
Sarika KP | Published: 28 Mar 2025 18:25 PM

മരണപ്പെട്ട് 21 വർഷങ്ങൾക്ക് ശേഷവും നടി സൗന്ദര്യ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്. കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് താരം സമ്മാനിച്ചത്. വശ്യമായ സൗന്ദര്യവും മികച്ച അഭിനയവും കാഴ്ചവച്ച് മിന്നിതിളങ്ങുന്ന സമയത്താണ് താരം വിമാന അപകടത്തിൽ മരണപ്പെടുന്നത്.

ടേക്ക് ഓഫീന് ഇടയിലുള്ള സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ഹെലികോപ്റ്ററിന് തീ പിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അതിലിണ്ടായിരുന്ന നാല് പേരും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി. ആ മരണ വാർത്ത ഏവരിലും ഒരു പോലെ ഞെട്ടലുണ്ടാക്കി. 2004ൽ മരണപ്പെടുമ്പോൾ നടിക്ക് പ്രായം വെറും മുപ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു. ഇതിനു ഒരു വർഷം മുൻപായിരുന്നു താരം വിവാഹിതയാകുന്നത്. അപകട സമയത്ത് സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

Also Read:‘ഡ്രസിന്റെ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ആയി; ആരൊക്കെയോ മൊബൈലില്‍ പകര്‍ത്തി; ഇന്നും ആ വീഡിയോ തപ്പാറുണ്ട്’: സ്വാസിക

ഇപ്പോഴിതാ സൗന്ദര്യയുടെ മരണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സൗന്ദര്യക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരത്തെ തന്നെ നടിയുടെ പിതാവ് കെ.എസ് സത്യനാരായൺ ഒരു ജോത്സ്യനിൽ നിന്നും അറിഞ്ഞിരുന്നുവെന്നാണ് നിർമ്മാതാവും നടനുമായ ചിട്ടി ബാബു പറയുന്നത്. സിനിമയിൽ വന്നത് മുതൽ സൗന്ദര്യയേയും അവരുടെ അച്ഛനെയും തനിക്കറിയാമെന്നും ചിട്ടി ബാബു പറയുന്നു.

സൗന്ദര്യയുടെ അച്ഛൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്നയാളാണ്. സിനിമയിലേക്ക് വരുന്നതിനു മുൻപ് സൗന്ദര്യയുടെ ജാതകം ജ്യോതിഷിയെ കാണിച്ചിരുന്നു. ഇത് നോക്കിയ ജ്യോതിഷി സൗന്ദര്യ സിനിമയിൽ പ്രവേശിച്ചാൽ വിജയിക്കുമെന്നും ഒരു നായികയായി മാറുമെന്നും പ്രവചിച്ചു. നടിക്ക് ദേശീയ അംഗീകാരം വരെ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ എല്ലാ പ്രശസ്തിക്കും അം​ഗീകാരത്തിനും പത്ത് വർഷത്തെ ആയുസ് മാത്രമെ ഉണ്ടാവുകയുള്ളു എന്നും ജോത്സ്യൻ പ്രവചിച്ചിരുന്നു. പത്ത് വർഷം മാത്രമെ സൗന്ദര്യ ഇൻഡസ്ട്രിയിൽ ഉണ്ടാകൂവെന്നും ജോത്സ്യൻ പറഞ്ഞിരുന്നു. പത്ത് വർഷത്തിനുശേഷം സൗന്ദര്യയ്ക്ക് മോശം സമയമാണെന്നും അവർക്ക് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

ഇതിനിടെയിൽ സൗന്ദര്യ വിവാഹിതയായി. വിവാഹത്തോടെയാകും താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് താൻ കരുതിയെന്നും എന്നാൽ മരണശേഷം അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ തനിക്ക് മനസിലായി എന്നുമാണ് ചിട്ടി ബാബു പറഞ്ഞത്.