Viral Video: സ്വന്തം കുഞ്ഞിന്റെ ശവസംസ്കാരം; ‘ഗെറ്റ് റെഡി വിത്ത് മീ’ വീഡിയോ പങ്കുവെച്ച് അമ്മ, വീഡിയോ വൈറൽ
Viral Video: 'ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ' എന്ന തലക്കെട്ടോടെ ഒരു അമ്മ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് കരിസ്സ വിഡ്ഡർ അണിഞ്ഞൊരുങ്ങുന്നതാണ് വീഡിയോ
ഇത് റീലുകളുടെയും ഷോർട്സുകളുടെയും പോസ്റ്റുകളുടെയുമെല്ലാം കാലമാണ്. ചുരുക്കി പറഞ്ഞാൽ സമൂഹമാധ്യമങ്ങൾ വാഴുന്ന കാലം. ഒരു ദിവസം ലക്ഷക്കണക്കിന് കണ്ടന്റുകളാണ് ലോകമെമ്പാടു നിന്നും പങ്കുവയ്ക്കപ്പെടുന്നത്. കണ്ടെന്റ് പോസ്റ്റ് ചെയ്തുകഴിഞ്ഞ് ലൈക്കും ഷെയറും കിട്ടുന്നത് അവർക്കൊരു ഹരമാണ്. അതുമാത്രമല്ല അതൊരു വരുമാനമാർഗ്ഗം കൂടെയാണ്. ഇതിനായി പലതരത്തിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ അടുത്തിടെ ട്രെൻഡ് ആയ ഒരു കണ്ടെന്റ് ആണ് ‘ഗെറ്റ് റെഡി വിത്ത് മീ'(എന്റെ കൂടെ ഒരുങ്ങൂ). നിരവധി സമൂഹമാധ്യമ താരങ്ങളാണ് ഈ ട്രെൻഡുമായി രംഗത്തവന്നത്.
ALSO READ: ആ മുക്കി പൊരിക്കുന്നത് പഴംപൊരിയല്ല ; ഇത്രയും വെറൈറ്റി വേണ്ടന്ന് സൈബർ ലോകം
‘ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ’ (എന്റെ കുട്ടിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് പോകാൻ ഒരുങ്ങുന്നു) എന്ന തലക്കെട്ടോടെ ഒരു ‘അമ്മ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒട്ടാകെ ഞെട്ടിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങുന്നതാണ് വീഡിയോ. കരിസ്സ വിഡ്ഡർ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒരു ലക്ഷത്തിലേറെ ആളുകളാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്.
കരിസ്സ വിഡ്ഡർ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ: ‘ഞങ്ങൾ വിവാഹിതരായ സ്ഥലത്ത് വച്ച് തന്നെ എന്‍റെ കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കും ഞാൻ തയ്യാറാകുന്നു. ഞങ്ങളുടെ കുട്ടിയെ ആഘോഷിക്കാൻ ഇതിലും നല്ല സ്ഥലമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾക്ക് മനോഹരമായ പശ്ചാത്തലമായതിന് വണ്‍ ഇലവണ്‍ ഈസ്റ്റിന് നന്ദി.’ എന്നാൽ, കാഴ്ചക്കാർക്ക് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യാനുള്ള ഓപ്ഷൻ കരിസ്സ ലോക്ക് ചെയ്താണ് വെച്ചിരിക്കുന്നത്.