Director Sanal Kumar Sasidharan: സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
Case Against Director Sanal Kumar Sasidharan: നടിയുടെ പേരിലുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംവിധായകനെതിരെ നിയമപരമായി നീങ്ങാൻ നടി തീരുമാനിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്. പ്രമുഖ നടി സമർപ്പിച്ച പരാതിയിലാണ് എറണാകുളം എളമക്കര പോലീസ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നടിയുടെ പേരിലുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംവിധായകനെതിരെ നിയമപരമായി നീങ്ങാൻ നടി തീരുമാനിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
മുൻപും ഈ നടി സനൽകുമാറിനെതിരെ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. 2022-ലാണ് സംഭവം. പ്രണയാഭ്യർത്ഥ നിരസിച്ചതിന് തുടർന്ന് നിരന്തരം അപമാനിക്കുന്നു എന്നായിരുന്നു അന്ന് പോലീസിൽ നടി പരാതി നൽകിയത്. കേസിൽ അന്ന് പോലീസ് തിരവനന്തപുരത്ത് നിന്ന് സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2019- മുതൽ സംവിധായകൻ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് നടി പരാതിയിൽ പറഞ്ഞിരുന്നു.
ഭീഷണിപ്പെടുത്തൽ , സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സംവിധായകനെതിരെയുണ്ട്. 354D വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിങ്ങനെയുള്ള പരാതിയും സനൽകുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ഇത്.
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം ‘കയറ്റം’ സൗജന്യമായി ഓൺലൈനിലൂടെ സനൽ കുമാർ റിലീസ് ചെയ്തിരുന്നു. ചിത്രം അപ്ലോഡ് ചെയ്ത ലിങ്കാണ് പുറത്തുവിട്ടത്. ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ചില ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെെന്നും ഇതാണ് ഇങ്ങനെ ഒരു നീക്കത്തിലേക്ക് നയിച്ചതെന്നും സംവിധായകൻ പറയുന്നു. നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണന്നും സനൽ കുമാർ പറയുന്നുണ്ട്.