Oscar Awards 2025: ഓസ്‌കറില്‍ ‘അനോറ’യുടെ മേധാവിത്വം; കൊണ്ടുപോയത് അഞ്ച് പുരസ്‌കാരങ്ങള്‍; ഏഡ്രിയന്‍ ബ്രോഡി മികച്ച നടന്‍, മിക്കി മാഡിസണ് മികച്ച നടി
Oscar Awards 2025 Winners List: മികച്ച സംവിധായകനുള്ള പുരസ്‌കാരം ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. മിക്കി മാഡിസണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഏഡ്രിയന്‍ ബ്രോഡി മികച്ച നടന്‍. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്. ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനമികവിന് 29-ാം വയസിലാണ് ആദ്യമായി ഓസ്‌കര്‍ ലഭിക്കുന്നത്. അനോറ സ്വന്തമാക്കിയത് അഞ്ച് പുരസ്‌കാരങ്ങള്‍

97-ാമത് ഓസ്‌കറില്‍ തിളങ്ങി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. മികച്ച ചിത്രത്തിനുള്ള സംവിധാനം അനോറയ്ക്കാണ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. അനോറയിലെ അഭിനയത്തിന് മിക്കി മാഡിസണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഏഡ്രിയന്‍ ബ്രോഡിയാണ് മികച്ച നടന്‍. ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയമികവാണ് ഏഡ്രിയന്‍ ബ്രോഡിക്ക് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്. ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനമികവിന് 29-ാം വയസിലാണ് ഇദ്ദേഹത്തിന് ആദ്യമായി ഓസ്‌കര്‍ ലഭിക്കുന്നത്.
ബ്രൂട്ടലിസ്റ്റിനാണ് മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള ബഹുമതി ലഭിച്ചത്. മികച്ച ഛായാഗ്രഹണവും ഈ ചിത്രത്തിനാണ്. ബ്രസീല്‍ ചിത്രമായ അയാം സ്റ്റില്‍ ഹിയറാണ് മികച്ച വിദേശഭാഷാ ചിത്രം. വാള്‍ട്ടര്‍ സാലെസാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച ആക്ഷന്‍ ഷോര്‍ട്ട് ഫിലിമായി അയാം നോട്ട് എ റോബോട്ട് തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ‘അനുജ’യ്ക്ക് അവാര്‍ഡില്ല. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും അനോറ കൊണ്ടുപോയി.
Read Also : ‘മാർക്കോ’ യ്ക്ക് ശേഷം വമ്പൻ ചിത്രം അണിയറയിൽ




മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും അനോറയ്ക്കാണ്. ‘ദ ഒണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍ക്കസ്ട്ര’ ആണ് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം. സ്പാനിഷ് ചിത്രം ‘എമിലിയ പെരെസി’ലെ അഭിനയത്തിന് സോയി സൽദാന മികച്ച സഹനടിയായി. കീറൻ കൾക്കിൻ ആണ് മികച്ച സഹനടന്‍. ‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് ഇദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച അനിമേറ്റഡ് ചിത്രമായി ‘ഫ്ലോ’ തിരഞ്ഞെടുത്തു. ‘വിക്കെഡി’നാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം. ഡാനിയല്‍ ബ്ലൂംബെര്‍ഗിന് മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ബ്രൂട്ടലിസ്റ്റിനെ സംഗീതമാണ് ഡാനിയലിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഡ്യൂണ്‍ പാര്‍ട്ട് 2-നാണ് മികച്ച വിഷ്വല്‍ ഇഫക്ട്‌സും, സൗണ്ട് ഡിസൈനിനുമുള്ള പുരസ്‌കാരം. നോ അതര്‍ലന്‍ഡ് മികച്ച ഡോക്യുമെന്ററി ചിത്രമായ. ‘എമിലിയ പെരെസി’ലെ ‘എല്‍ മാല്‍’ആണ് മികച്ച ഗാനം. ദ ഷാഡോ ഓഫ് സൈപ്രസാണ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം. കോന്‍ ഒബ്രിയാനാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് അവതരിപ്പിച്ചത്.