70th National Film Awards: പുരസ്കാര നിറവിൽ മലയാള സിനിമ; 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് സമ്മാനിക്കും
70th National Film Awards: ഡിഡി നാഷണൽ ചാനലിൽ 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം തത്സമയം കാണാം. മികച്ച ചിത്രം ഉൾപ്പെടെ മലയാള സിനിമ നേട്ടങ്ങൾ കെെവരിച്ച പുരസ്കാരം കൂടിയാണ് ഇത്തവണത്തേത്.
ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് സമ്മാനിക്കും. ഡൽഹി വിഗ്യാൻ ഭവനിൽ വൈകിട്ട് 4 മണിക്കാണ് ചടങ്ങ് നടക്കുക. 2022-ലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് ഇന്ന് സമ്മാനിക്കുക. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മികച്ച ചിത്രം ഉൾപ്പെടെ മലയാള സിനിമ നേട്ടങ്ങൾ കെെവരിച്ച വർഷം കൂടിയാണ് ഇത്തവണത്തേത്. രാഷ്ട്രീയ- ചലച്ചിത്ര മേളയിലെ അതിയാകന്മാർ ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തും.
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ അടക്കം ചടങ്ങിൽ സമ്മാനിക്കും. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മിഥുൻ ചക്രവർത്തിയാണ് ഇത്തവണത്തെ പുരസ്കാരത്തിന് അർഹനായത്. 1969 മുതലാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകിത്തുടങ്ങിയത്. ഡിഡി നാഷണലിൽ പുരസ്കാര വിതരണം തത്സമയം കാണാം.
ആനന്ദ് ഏകർഷിയുടെ ആട്ടമാണ് മികച്ച സിനിമ. ആട്ടത്തിലെ എഡിറ്റിംഗിന് മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്കാരവും മഹേഷ് ഭുവനേന്ദിനാണ് ലഭിച്ചത്. മാളികപ്പുറത്തിലൂടെ ശ്രീപദ് മികച്ച ബാലതാരമായി. തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ് മികച്ച മലയാള സിനിമ. കാന്താരയിലെ അഭിനനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനാക്കി. നിത്യാ മേനോനും ഗുജറാത്തി നടി മാനസി പരേഖുമാണ് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടത്.
പ്രധാന പുരസ്കാരങ്ങൾ
2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് 70-ാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്.
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
നടൻ – ഋഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
മികച്ച തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബിജിഎം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
സംഘട്ടനസംവിധാനം – അൻബറിവ് (കെജിഎഫ് 2)
നൃത്തസംവിധാനം – സതീഷ് (തിരുച്ചിത്രാമ്പലം)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ജൂറി റദ്ദാക്കിയിട്ടുണ്ട്. 1953 മുതലാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്ത് തുടങ്ങിയത്.