5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IFFK 2024: സിനിമ കാണാം ഒത്തുചേരാം; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 മുതൽ

IFFK Delegate Registration: തിരുവനന്തപുരത്ത് വച്ച് ഡിസംബർ 13 മുതൽ 20 വരെയാണ് മേള. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ആകെ 15 തിയേറ്ററുകളിലായാണ് ചലചിത്ര പ്രദർശനം നടക്കുന്നത്.

IFFK 2024: സിനിമ കാണാം ഒത്തുചേരാം; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 മുതൽ
IFFK (Image Credits: Facebook)
neethu-vijayan
Neethu Vijayan | Published: 24 Nov 2024 07:00 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) (29th IFFK 2024) ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 മുതൽ. രാവിലെ പത്ത് മണി മുതൽ registration.iffk.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താവുന്നതാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് വച്ച് ഡിസംബർ 13 മുതൽ 20 വരെയാണ് മേള. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ആകെ 15 തിയേറ്ററുകളിലായാണ് ചലചിത്ര പ്രദർശനം നടക്കുന്നത്. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി വരുന്നത്.

മേളയുടെ മുഖ്യവേദിയായ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേനെ നേരിട്ടും നിങ്ങൾക്ക് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ 29-ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കാനായി ഇത്തവണ എത്തും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്‌സിബിഷൻ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

ഐഎഫ്എഫ്കെ ഇത്തവണത്തെ ലോഗോ മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത്. ‘ഇന്റർസെക്‌ഷനാലിറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎഫ്എ വിദ്യാർഥി എ അശ്വന്താണ് ഐഎഫ്എഫ്കെ ലോഗോ തയാറാക്കിയത്.