5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

12ത്ത് ഫെയിൽ ചൈനയിലെ 20,000 തിയറ്ററുകളിലേക്ക്

ഇന്ത്യന്‍ സിനിമകള്‍ സ്ഥിരമായി എത്താറില്ലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചില ചിത്രങ്ങള്‍ അവിടെ നേടിയത് റെക്കോര്‍ഡ് കളക്ഷനാണ്.

12ത്ത് ഫെയിൽ ചൈനയിലെ 20,000 തിയറ്ററുകളിലേക്ക്
aswathy-balachandran
Aswathy Balachandran | Published: 17 Apr 2024 12:58 PM

ന്യൂഡൽഹി: നിരവധിപ്പേരെ മോട്ടിവേറ്റ് ചെയ്ത വിജയചിത്രം 12ത് ഫെയിൽ ചൈനയിലെ തിയേറ്ററുകളിലേക്ക്.
ഹോളിവുഡിനെ സംബന്ധിച്ച് ലോകത്തെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളൊക്കെ വന്‍ കളക്ഷനാണ് ചൈനയില്‍ നേടാറ്. ഇന്ത്യന്‍ സിനിമകള്‍ സ്ഥിരമായി എത്താറില്ലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചില ചിത്രങ്ങള്‍ അവിടെ നേടിയത് റെക്കോര്‍ഡ് കളക്ഷനാണ്. ആമിര്‍ ഖാന്‍റെ ദംഗലും പികെയും സല്‍മാന്‍ ഖാന്‍റെ ബജ്റംഗി ഭായ്ജാനും എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടുമൊക്കെ അക്കൂട്ടത്തിൽ റെക്കോഡ് കളക്ഷൻ നേടിയവയാണ്.

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ വിക്രാന്ത് മസ്സേ നായകനായി എത്തിയ 12ത്ത് ഫെയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ട് വലിയ ജനപ്രീതിയിലേക്ക് പോയിരുന്നു. 20 കോടി ബജറ്റിലെത്തിയ ചിത്രം 70 കോടിയോളമാണ് കളക്ഷന്‍ നേടിയത്. ഒടിടി റിലീസിന് ശേഷവും ആഴ്ചകളോളം ചിത്രത്തിന് തിയറ്ററില്‍ മികച്ച ഒക്കുപ്പന്‍സി ലഭിച്ചിരുന്നു. സ്വതവേ ചൈനീസ് റിലീസില്‍ ലഭിക്കുന്ന വമ്പന്‍ സ്ക്രീന്‍ കൗണ്ട് 12ത്ത് ഫെയിലിനും ഉണ്ട്. നൂറോ ഇരുനൂറോ ഒന്നുമല്ല ചൈനയിലെ 20,000 സ്ക്രീനുകള്‍ക്ക് മുകളിലാണ് ചിത്രം എത്തുക.കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണിത്. അനുരാഗ് പതക്കിന്‍റെ ഇതേ പേരിലുള്ള പുസ്തകം ആസ്പദമാക്കി ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിധു വിനോദ് ചോപ്രയും ജസ്കുന്‍വര്‍ കോലിയും ചേര്‍ന്നാണ്. വിധു വിനോദ് ചോപ്ര ഫിലിംസിന്‍റെ ബാനറില്‍ വിധു വിനോദ് ചോപ്രയും യോഗേഷ് ഈശ്വറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മേധ ഷങ്കര്‍, ആനന്ദ് വി ജോഷി, അന്‍ഷുമാന്‍ പുഷ്കര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, ഗീത അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതകഥയായതുകൊണ്ടു തന്നെ വൻ സ്വീകാര്യത ഇതിനു ലഭിച്ചിരുന്നു.

ഫിലിം ഫെയർ പുരസ്കാരങ്ങളുടെ 69-ാമത് പതിപ്പിൽ ചിത്രം നേട്ടം കൊയ്തിരുന്നു. അഞ്ച് മേഖലകളിലാണ് ചിത്രത്തിന്റെ നേട്ടം. തിയേറ്ററിലും പിന്നീട് ഓടിടിയിലും പ്രേക്ഷകരുടെ ഹൃദയം നിറച്ച ചിത്രം വിധു വിനോദ് ചോപ്രയാണ് സംവിധാനം ചെയ്തത്. പോപ്പുലര്‍ ഫിലിം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നിവയ്ക്ക് പുറമെ ക്രിട്ടിക്സ് വിഭാഗത്തിൽ വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്കാരവും നേടി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാ​ഗ് പഥക്ക് എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിന് പിന്നാലെയാണ് പുരസ്കാരനേട്ടവും.