Vikrant Massey: ‘ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം’: 37ാം വയസ്സിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത് ഫെയ്‍ൽ’ നടൻ വിക്രാന്ത് മാസി

Actor Vikrant Massey Announces Retirement from Acting: ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ പോസ്റ്റിൽ പറയുന്നു. അടുത്തവര്‍ഷം വരുന്ന അവസാന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന പടങ്ങള്‍ എന്നാണ് താരം പറയുന്നത്.

Vikrant Massey: ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം: 37ാം വയസ്സിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത് ഫെയ്‍ൽ’ നടൻ വിക്രാന്ത് മാസി
Published: 

02 Dec 2024 10:28 AM

മുംബൈ: ചുരുങ്ങിയ സമയം കൊണ്ട് കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അഭിനയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മാസി. ‘ട്വല്‍ത്ത് ഫെയില്‍’ സെക്ടർ 36 തുടങ്ങിയ സിനിമകളിൽ തിളങ്ങിയ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡ് ആരാധകരെ ഞെട്ടിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതുവരെയുള്ള പിന്തുണയ്‌ക്ക് എല്ലാവർക്കും നന്ദി പറഞ്ഞാണ് വിക്രാന്ത് മാസി പോസ്റ്റ് പങ്കുവച്ചത്. ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ പോസ്റ്റിൽ പറയുന്നു. അടുത്തവര്‍ഷം വരുന്ന അവസാന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന പടങ്ങള്‍ എന്നാണ് താരം പറയുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം

”അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓര്‍മകളുമുണ്ട്. ഒരിക്കല്‍ക്കൂടി നന്ദി.”- വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Also Read-Prithviraj Sukumaran: ‘എന്താ ഇവിടെ’; സർപ്രൈസ് നൽകാൻ എമ്പുരാൻ സെറ്റിൽ പറന്നെത്തി സുപ്രിയ; വൈറലായി പൃഥ്വിയുടെ പ്രതികരണം

താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സിനിമ ലോകം ആകെ ഞെട്ടലുണ്ടാക്കി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രം​ഗത്ത് എത്തുന്നത്. നിരവധി നെറ്റിസൺമാർ നടൻറെ പ്രഖ്യാപനത്തിൽ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിക്കുകയും പലരും അദ്ദേഹത്തിൻറെ തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടൻ ഇപ്പോൾ കടന്നുപോകുന്നത്. ട്വൽത്ത് ഫെയ്ൽ, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടർ 36, ഈ അടുത്ത് റിലീസ് ചെയ്ത സബർമതി എക്സ്പ്രസ് എന്നീ സിനിമകൾ വലിയ വിജയമാണ് താരം കൈവരിച്ചിരുന്നത്. ടെലിവിഷനിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. 2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് കടന്നു. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മാസി വലിയ പ്രക്ഷകപ്രശംസ നേടി.

Related Stories
Sobhita Dhulipala and Naga Chaitanya Pre-Wedding: നാഗചൈതന്യയുടെ വധു ശോഭിതയുടെ ഹൽ‍ദി ആഘോഷമാക്കി സാമന്ത; വൈറലായി ചിത്രങ്ങൾ
Prithviraj Sukumaran: ‘എന്താ ഇവിടെ’; സർപ്രൈസ് നൽകാൻ എമ്പുരാൻ സെറ്റിൽ പറന്നെത്തി സുപ്രിയ; വൈറലായി പൃഥ്വിയുടെ പ്രതികരണം
Manu Padmanabhan Nair: വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി; സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു
Shine Tom Chacko: പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ, പട്രോളിങ്ങാണെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് ബ്രേക്കിട്ടപ്പോള്‍ അപകടം; യുവാവിന് പരിക്ക്‌
Shobitha Shivanna: കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
Pushpa 2: അല്ലു അർജുന്റെ ‘ആർമി’ പ്രയോഗം സൈന്യത്തെ തരംതാഴ്ത്തുന്നു; പുഷ്പ 2 റിലീസ് ചെയ്യാനിരിക്കെ നടനെതിരെ പരാതി
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു
കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ?
കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം; സിംപിൾ ടിപ്സ് ഇതാ