5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Navya Haridas: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് സജീവ രാഷ്ട്രിയത്തിലേക്ക്; വിജയത്തിന്റെ ചരിത്രം ആവർത്തിക്കുമോ നവ്യ ഹരിദാസ്

Who is Navya Haridas:കോഴിക്കോട് കോർപ്പറേഷൻ ബിജെപി പാർലമെന്ററി പാർട്ടി നേതാവും കാരപ്പറമ്പ വാർഡ്‌ കൗൺസിലറുമാണ് നവ്യ.

Navya Haridas: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് സജീവ രാഷ്ട്രിയത്തിലേക്ക്; വിജയത്തിന്റെ ചരിത്രം ആവർത്തിക്കുമോ നവ്യ ഹരിദാസ്
നവ്യ ഹരിദാസ് (image credits: X)
sarika-kp
Sarika KP | Published: 19 Oct 2024 22:25 PM

രാഹുൽ ​ഗാന്ധിയുടെ ഒഴുവിലേക്കാണ് വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ രാ​ഹുൽ​ ​ഗാന്ധിയുടെ അഭാവത്തിലും വയനാട്ടിലെ ദേശീയ ശ്രദ്ധ ഒട്ടും ചോർന്നിട്ടില്ല. കോൺ​ഗ്രസിന്റെ ഉരുക്കുകൊട്ടയിൽ പ്രിയങ്കാ ​ഗാന്ധിയെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. കന്നി അം​ഗത്തിനാണ് ഒരുങ്ങുന്നതെങ്കിലും പ്രിയങ്കയ്ക്ക് ജയസാധ്യതയുണ്ടെന്നാണ് കോൺ​ഗ്രസ് കരുതുന്നത്. വയനാട് പിടിക്കാൻ എ‍ൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെയായണി. വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. എന്നാൽ പ്രിയങ്കയ്ക്ക് വനിത എതിരാളിയെ തന്നെയാണ് ബിജെപി എത്തിച്ചിരിക്കുന്നത്. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസാണ് വയനാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുക. താഴെത്തട്ടിലുള്ള നേതാവിനെ വയനാട്ടിൽ മത്സരിപ്പിക്കുക വഴി, സ്ത്രീ വോട്ടുകൾ ബിജെപി ബാങ്കിൽേ എത്തിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

ആരാണ് നവ്യ ഹരിദാസ്

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പാർലമെന്ററി പാർട്ടി നേതാവും കാരപ്പറമ്പ വാർഡ്‌ കൗൺസിലറുമാണ് നവ്യ. ബി.ടെക് ബിരുദധാരിയാണ് നവ്യ. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്ത ഇവർ പിന്നീട് രാജിവച്ച് സജീവ രാഷ്ട്രിയത്തിലേക്ക് കടക്കുകയായിരുന്നു. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചായിരുന്നു നവ്യ രാഷ്ട്രീയത്തിലേക്ക് കടന്നത് . കോഴിക്കോട് കോർപ്പറേഷനിലെ 69-ാം വാർഡിൽ ബിജെപിയുടെ ആദ്യ വിജയം (120 വോട്ടിന്) സ്വന്തമാക്കിയതും നവ്യയാണ്. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് രണ്ട് തവണ കൗൺസിലറായിട്ടുള്ള നവ്യ കഴിഞ്ഞ തവണ കോഴിക്കോട് സൗത്ത് നിയമസഭയിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ഞെട്ടിച്ച് കൊണ്ടായിരുന്നു നവ്യയുടെ വിജയം. പിന്നീട് ഡിവിഷന്‍ ബിജെപിയുടെ കുത്തകയാക്കുകയും ചെയ്ത ചരിത്രമാണ് നവ്യക്കുള്ളത്.

Also read-C. Krishnakumar: ന​ഗരസഭയിലേതുപോലെ ‌പാലക്കാടൻ മണ്ഡലത്തിലും താമര വിരിയിക്കുമോ സി കൃഷ്ണകുമാർ?

തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. തുടർന്ന് കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടി. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയത്. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്. കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി,ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടു തവണ മത്സരിച്ചു വിജയിച്ചു. 2021 ല്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ശക്തമായ ത്രികോണ മത്സരത്തില്‍ 20.84 ശതമാനം വോട്ട് നേടുകയും ചെയ്തു.

ഭര്‍ത്താവ് ശോഭിന്‍ ശ്യാം സിംഗപ്പൂരില്‍ മറൈന്‍ എഞ്ചിനീയറാണ്. മക്കളായ സ്വാതിക് ശോഭിന്‍ (ഒമ്പതാം ക്ലാസ്), ഇഷാന ശോഭിന്‍ (മൂന്നാം ക്ലാസ്) എന്നിവര്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്. കാരപ്പറമ്പ് തുളുവത്ത് ഹരിദാസന്റെയും ശകുന്തളയുടെയും രണ്ടാമത്തെ മകളാണ്.

Latest News