5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad By-Election 2024: കോൺ​ഗ്രസ് കോട്ട പൊളിക്കാൻ ഇടതുമുന്നണി; വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

Wayanad By-Election 2024 LDF Candidate : പ്രിയങ്കാ ​ഗാന്ധിയെ വയനാട്ടിൽ പരാജയപ്പെടുത്തുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും സത്യൻ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Wayanad By-Election 2024: കോൺ​ഗ്രസ് കോട്ട പൊളിക്കാൻ ഇടതുമുന്നണി; വയനാട്ടിൽ  സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി
Image Credits: CPI
athira-ajithkumar
Athira CA | Updated On: 17 Oct 2024 19:41 PM

തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന എക്സിക്യൂട്ടീവിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയായത്. ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയെ കൂടാതെ ഇ.എസ്. ബിജിമോളെയും നേതൃത്വം പരി​ഗണിച്ചിരുന്നു. പ്രിയങ്കാ ​ഗാന്ധിക്കെതിരെ അതിശക്തനായ നേതാവിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.

പ്രിയങ്കാ ​ഗാന്ധിയെ വയനാട്ടിൽ പരാജയപ്പെടുത്തുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും സത്യൻ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിൽ നിന്ന് മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവസമ്പത്തുണ്ടെന്നും ജയപ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാർത്ഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വയനാട്ടിൽ നിന്ന് നേരത്തെ ലോക്സഭയിലേക്ക് ജനവിധി തേടിയപ്പോൾ 20,400 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ജയിക്കണം എന്ന വാശിയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്ക ​ഗാന്ധി തോൽക്കുമെന്ന് ഉറപ്പാണ്. ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി, കെ കരുണാകരൻ എന്നിവർ മുമ്പ് പരാജയത്തിന്റെ രുചി അറിഞ്ഞവരാണെന്നും മൊകേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് പൂർണ സജ്ജമാണ്. അതുകൊണ്ടാണ് സത്യൻ മൊകേരിയിലേക്ക് നേതൃത്വം എത്തിയത്. ആ പേരിലേക്കെത്താൻ കാരണമായ നിരവധി ഘടകങ്ങളുണ്ട്. പ്രധാന കാരണം കർഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവാണ് സത്യൻ മൊകേരി. വയനാട്ടിൽ നിന്ന് മുമ്പും ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കർഷകരുടെ സമരം നടക്കുന്ന കാലമാണ് ഇത്. ഈ ഘട്ടത്തിൽ കർഷകരുടെ പ്രശ്‌നങ്ങൾ അറിയാവുന്ന സത്യൻ മൊകേരിയെ വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കുകയാണ്.- സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം കൗൺസിൽ അംഗീകരിക്കുകയായിരുന്നു. സത്യൻ മൊകേരി വയനാടുകാർക്ക് സുപരിചിതനാണ്. വയനാട്ടിൽ നിന്ന് മുമ്പ് ഒരുതവണ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. അന്ന് 20000 വോട്ടുകൾക്കാണ് പരാജയപ്പെട്ടതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014-ൽ വയനാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിന് എം.ഐ ഷാനവാസിനോടായിരുന്നു പരാജയം ഏറ്റുവാങ്ങിയത്.

ബിജെപി ഇതുവരെ വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസിൽ നിന്ന് സീറ്റ് വാങ്ങുകയും രാഹുൽ ​ഗാന്ധിക്കെതിരെ കളത്തിലിറക്കുകയും ചെയ്തിരുന്നു. 1.50 ലക്ഷത്തോളം വോട്ടുകൾ നേടി ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. സ്ഥാനാർത്ഥിത്വത്തിലെ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതായിരിക്കുമെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. വയനാട്ടിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.

Latest News