5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad bypoll: പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും

Wayanad bypoll 2024: വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Wayanad bypoll: പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി. (image credits: PTI)
sarika-kp
Sarika KP | Published: 20 Oct 2024 16:48 PM

വയനാട്: വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണം പ്രചാരണം കൊഴുപ്പിക്കാൻ കോൺ​ഗ്രസ്. മറ്റന്നാൾ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. കൂടെ രാഹുൽ ​ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുക.

കൽപറ്റയിൽ നടക്കുന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ രാഹുലും സോണിയയും പങ്കെടുക്കുമെന്നാണ് വിവരം. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Also read-Navya Haridas: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് സജീവ രാഷ്ട്രിയത്തിലേക്ക്; വിജയത്തിന്റെ ചരിത്രം ആവർത്തിക്കുമോ നവ്യ ഹരിദാസ്

രാഹുൽ ​ഗാന്ധിയുടെ ഒഴുവിലേക്കാണ് വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ രാ​ഹുൽ​ ​ഗാന്ധിയുടെ അഭാവത്തിലും വയനാട്ടിലെ ദേശീയ ശ്രദ്ധ ഒട്ടും ചോർന്നിട്ടില്ല. കോൺ​ഗ്രസിന്റെ ഉരുക്കുകൊട്ട അതേപടി നിലനിർത്തുമെന്ന് വിശ്വാസത്തിലാണ് കോൺ​ഗ്രസ് നേതാക്കൾ. കന്നി അം​ഗത്തിനൊരുങ്ങുകയാണ് പ്രിയങ്ക. വയനാട് പിടിക്കാൻ എ‍ൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെയായണി. വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. അതേസമയം വയനാട്ടിൽ ഒരു വനിത സ്ഥാനാർത്ഥിയെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസാണ് വയനാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുക.

Latest News