5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad By-Election 2024 : പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക് ; തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ

Wayanad By-Election 2024 : പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണം തിരുനെല്ലി ക്ഷേത്ര ദർശനത്തോടെയാണ് ആരംഭിച്ചത്. പിതൃസ്മരണയിൽ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്.

Wayanad By-Election 2024 : പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക് ; തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ
പ്രിയങ്ക ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോള്‍ (Image credits: PTI)
sarika-kp
Sarika KP | Updated On: 10 Nov 2024 20:37 PM

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. നാളെയാണ് കലാശക്കൊട്ട്. മൂന്നാംഘട്ട പ്രചാരണത്തിന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി ഇന്ന് ‌മണ്ഡലത്തിൽ എത്തി. മാനന്തവാടിയിൽ ഹെലികോപ്റ്റർ മാർഗം വഴിയാണ് എത്തിയത്. ഇവിടെ നിന്ന് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.

പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണം തിരുനെല്ലി ക്ഷേത്ര ദർശനത്തോടെയാണ് ആരംഭിച്ചത്. പിതൃസ്മരണയിൽ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്.ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അതേസമയം മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും പങ്കെടുക്കും. കൽപറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടിൽ പങ്കെടുക്കുക.

Also read-Wayanad By-Election 2024 : വയനാട് ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്ന് നിയോജക മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ തിരക്കിട്ട പര്യടനത്തിലാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ്ങിനുള്ള അവസരം ഞായറാഴ്ച വൈകീട്ട് 6 മണിവരെയാണ്.

ചേലക്കരയിലും പ്രചാരണം ലാസ്റ്റ് ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ചേലക്കരയില്‍ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനായി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ എത്തി. ചേലക്കര പിടിക്കാമെന്നത് ചിലരുടെ അതിമോഹമെന്ന് മുഖ്യമന്ത്രി. വേദികളിൽ ബിജെപി – കോൺഗ്രസ് ഡീല്‍ ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. തിരുവില്വാമല, പഴയന്നൂർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിൻറെ പ്രചാരണം. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ മണ്ഡലത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നു.