5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുലിനു വിവാഹ പ്രായമൊക്കെ ആയില്ലേന്ന് ചോദ്യം; അക്കാര്യവും ഗൗരവത്തിലെടുക്കുന്നുണ്ടെന്ന് ഷാഫിയുടെ മറുപടി

Rahul Mamkootathil: എംഎൽഎയായി കതിർമണ്ഡപത്തിൽ കയറാനാണോ പ്ലാൻ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് രാഹുലിന്റെ മറുപടി.

Rahul Mamkootathil: രാഹുലിനു വിവാഹ പ്രായമൊക്കെ ആയില്ലേന്ന് ചോദ്യം; അക്കാര്യവും ഗൗരവത്തിലെടുക്കുന്നുണ്ടെന്ന് ഷാഫിയുടെ മറുപടി
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ (image credits: instagram)
sarika-kp
Sarika KP | Published: 20 Oct 2024 23:08 PM

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ ചുടിലാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. രാവിലെ മുതൽക്കെ മണ്ഡലത്തിൽ ഓടി നടന്ന് പ്രചാരണം നടത്തുകയാണ് രാഹുൽ. കൂടെ മുൻ പാലക്കാട് എം എൽ എയും വടകര എംപിയുമായ ഷാഫി പറമ്പിലുമുണ്ട്. ഞായറാഴ്ച രാവിലെ തന്നെ ആരംഭിച്ച പ്രചാരണത്തിനിടെയിൽ രാഹുലിന്റെ വിവാഹ കാര്യവും ചർച്ചാവിഷയമായി. ഞായറാഴ്ച മണ്ഡലത്തിലെ വിവാഹ വീട്ടിലെത്തിയായിരുന്നു കോൺഗ്രസ് പ്രചരണം. കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ വിവാഹത്തിനാണ് ഇരുവരും പങ്കെടുക്കാനെത്തിയത്. കല്ല്യാണത്തിന് പങ്കെടുത്ത വകയിൽ എല്ലാവരോടും രാഹുൽ വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

വധൂവരൻമാർക്ക് ആശംസ നേർന്നും അവരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തും രാഹുൽ വിവാഹത്തിൽ പങ്കുച്ചേർന്നു. ഇതിനിടെയിൽ മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത് രാഹുലിന്റെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു. എം എൽ എയായി കതിർമണ്ഡപത്തിൽ കയറാനാണോ പ്ലാൻ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് രാഹുലിന്റെ മറുപടി. രാഹുലിന്റെ വിവാഹം കൂടി ഏറ്റെടുത്ത് നടത്തിക്കൊടുക്കുമോയെന്ന് ഷാഫിയോട് ചോദ്യമുയർത്തിയപ്പോൾ അതും കൂടി ഗൗരവത്തിലെടുക്കുന്നുണ്ടെന്ന് ഷാഫി പറമ്പിലും മറുപടി നൽകി.’വിവാഹ പ്രായമൊക്കെ ആയല്ലോ, കഴിഞ്ഞുവെന്ന് വേണമെങ്കിൽ പറയാം, എന്തായാലും അക്കാര്യവും ഗൗരവത്തിലെടുക്കുന്നുണ്ട്’, ഷാഫി പറഞ്ഞു.

Also read-Wayanad bypoll: പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും

അതേസമയം വലിയ പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. സിറ്റിംഗ് സീറ്റ് രാഹുലിലൂടെ നിലനിർത്താൻ പറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. 2021 ൽ മൂവായിരത്തോളം വോട്ടുകൾക്കായിരുന്നു ഷാഫി പറമ്പിൽ മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടക്കണമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. എന്നാൽ പാലക്കാട് തിരിച്ചുപിടിക്കുകയെന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. രാ​​ഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തട്ടിതെറിച്ച് പുറത്തിറങ്ങിയ ഡോ.പി സരിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് പി സരിൻ‌ ഇടതുപാതയിൽ എത്തിയത്. ബിജെപി ഒരു നിയമസഭാം​ഗത്തെയാണ് പാലക്കാടൻ മണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട സീറ്റിൽ ജയിച്ചുകയറുകയെന്നതാണ് ബിജെപി. ഇതിനായി പ്രാദേശിക രാഷ്ട്രീയത്തിന് പരിചിതനായ സി കൃഷ്ണകുമാറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

Latest News