Palakkad By-Election Result 2024: ബിജെപിയുടെ കോട്ടയിലും രാഹുലിൻ്റെ തേരോട്ടം; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ; ജയം ഉറപ്പിച്ച് വോട്ടർമാർക്ക് നന്ദി പറഞ്ഞ് വിടി ബലറാം

Rahul Mamkootathil: പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനായിരുന്നു ലീഡ്.

Palakkad By-Election Result 2024: ബിജെപിയുടെ കോട്ടയിലും രാഹുലിൻ്റെ തേരോട്ടം; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ; ജയം ഉറപ്പിച്ച് വോട്ടർമാർക്ക് നന്ദി പറഞ്ഞ് വിടി ബലറാം

Palakkad UDF Canidate Rahul Mamkootathil ( Image Credits: Rahul Mamkootathil )

Updated On: 

23 Nov 2024 10:29 AM

പാലക്കാട്: പാലക്കാടൻ കോട്ട കാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ഉറപ്പിച്ച് വോട്ടെണ്ണൽ ഫലസൂചനകൾ. നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹൂൽ മാങ്കൂട്ടത്തിലാണ് മുന്നിൽ. ബിജെപിക്ക് മുൻതൂക്കമുള്ള പാലക്കാട് ന​ഗരസഭയിലെ വോട്ടെണ്ണുമ്പോൾ 1418 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. രാഹുൽ ലീഡ് പിടിച്ചെടുത്തതോടെ യുഡിഎഫ് ക്യാമ്പും ആവേശത്തിലാണ്. ഷാഫി പറമ്പിലിന്റെ പിൻ​ഗാമിയായി പാലക്കാട്ടുകാർ രാഹുലിനെ തെരഞ്ഞെടുത്തു എന്ന പോസുകളും സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. കെപിസിസി വെെസ് പ്രസിഡന്റ് വിടി ബലറാം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറലായി. പാലക്കാടിന്റെ രാഹുലിലൂടെ തുടരും എന്നാണ് പോസ്റ്റ്.

പാലക്കാട്‌ രാഹുൽ തന്നെ… ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.- എന്നാണ് വിടി ബലറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനായിരുന്നു ലീഡ്. ആദ്യഘട്ടത്തിൽ ന​ഗരസഭയിൽ ന​ഗരസഭയിൽ സി കൃഷ്ണകുമാറിനൊപ്പമെത്താൻ രാഹുൽ കിതച്ചെങ്കിലും പിന്നീട് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ഏറെ സ്വാധീനമുള്ള നഗരസഭയിൽ ബിജെപി വോട്ടുകളിൽ ഇടിവുണ്ടായി. ബിജെപി വോട്ടുകൾ ചോർന്നത് കോൺഗ്രസിലേക്കാണ് എന്നാണ് വിലയിരുത്തൽ.

2021ൽ 3000ൽ അധികം വോട്ടുകളുടെ മുന്നേറ്റമുണ്ടായിരുന്ന ബൂത്തുകളിൽ 858 വോട്ടിന്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് ലഭിച്ചത്. പാലക്കാട് നഗസഭയിൽ തിരിച്ചടി നേരിട്ടാൽ ബിജെപിക്ക് ലീഡ് കണ്ടെത്തൽ പ്രയാസകരമായിരിക്കും. പിരായിരി, മാത്തൂ‌ർ, കണ്ണാടി പ്രദേശങ്ങളിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി. ഇത് കൂടി കണക്കിലെടുത്താണ് യുഡിഎഫ് ക്യാമ്പ് രാഹുലിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ പോളിം​ഗ് യുഡിഎഫിന് അനുകൂലമായതോടെ പാർട്ടി ക്യാമ്പുകളിൽ അണികളുടെ ആവേശം ആരംഭിച്ചിട്ടുണ്ട്. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ റോഡിലിറങ്ങി.

2021-ൽ ഷാഫി പറമ്പിൽ ഹാട്രിക് വിജയം സ്വന്തമാക്കിയത് മെട്രോമാൻ ഇ ശ്രീധരനെ ഫോട്ടോ ഫിനിഷിൽ പരാജയപ്പെടുത്തി കൊണ്ടായിരുന്നു. 9-ാം റൗണ്ടിലും ഷാഫിക്കെതിരെ 9046 വോട്ടിന്റെ ലീഡ് ഇ.ശ്രീധരന് ഉണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ കുത്തകയായ പാലക്കാട് നഗരസഭാ പരിധിയില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെയാണ് ഇ ശ്രീധരന്റെ ലീഡ് കുറഞ്ഞത്. ഒടുവില്‍ 3859 വോട്ടിന്റെ ലീഡുമായി ഷാഫി പാലക്കാട് ഹാട്രിക് വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി ഡിസിസി കത്ത് പുറത്തുവന്നതും, നേതൃത്വത്തിനെതിരെ പി സരിൻ ആഞ്ഞടിച്ചു കൊണ്ട് ഇടത്തേക്ക് ചാഞ്ഞതും പാർട്ടിക്കുള്ളിലെ ഭിന്നതയും, ട്രോളി വിവാദവും കോൺഗ്രസിന് തലവേദന ആയിരുന്നുവെങ്കിൽ ഇതൊന്നും ജനങ്ങൾ കാര്യമാക്കിയെടുത്തില്ല എന്നതിന്റെ തെളിവാണ് രാഹുലിന്റെ ലീഡ് നൽകുന്ന സൂചന. ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനവും വോട്ടിം​ഗിൽ പ്രതിഫലിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ഘട്ടത്തിൽ പറയുന്നത്.

Related Stories
Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ