5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

C. Krishnakumar: ന​ഗരസഭയിലേതുപോലെ ‌പാലക്കാടൻ മണ്ഡലത്തിലും താമര വിരിയിക്കുമോ സി കൃഷ്ണകുമാർ?

Palakkad BJP Candidate C Krishnakumar: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി സി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. 251,778 വോട്ടാണ് അന്ന് കൃഷ്ണകുമാർ നേടിയത്.

C. Krishnakumar: ന​ഗരസഭയിലേതുപോലെ ‌പാലക്കാടൻ മണ്ഡലത്തിലും താമര വിരിയിക്കുമോ സി കൃഷ്ണകുമാർ?
സി.കൃഷ്ണകുമാർ (image credits: social media)
sarika-kp
Sarika KP | Published: 19 Oct 2024 21:38 PM

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. പാലക്കാട് സി കൃഷ്ണകുമാറാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രതിസന്ധിക്കൊടുവിലാണ് കൃഷ്ണകുമാറിന് നറുക്ക് വീണത്. മണ്ഡലത്തിൽ അവസാന നിമിഷം വരെ ശോഭ സുരേന്ദ്രന്റെ പേര് കൃഷ്ണകുമാറിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. എന്നാൽ ജില്ലയിൽ നിന്ന് തന്നെയുള്ള മുതിർന്ന നേതാവായ സി കൃഷ്‌ണകുമാറിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ ജയം നേടുമെന്ന് ബിജെപി ഉറപ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. 2021-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 2859 വോട്ടുകള്‍ക്ക് മാത്രമാണ് ഇ ശ്രീധരന്‍ തോറ്റത്. ഇതോടെ ഇത്തവണ വിജയസാധ്യത പാർട്ടി മുന്നിൽ കാണുന്നു. ഒരിക്കൽ പലക്കാട് വിജയിച്ചാൽ അത് നിലനിർത്താൻ ആകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. എ, എ പ്ലസ് ആയി ബിജെപി വിലയിരുത്തുകയും കണക്കുകൂട്ടുകയും ചെയ്യുന്ന മണ്ഡലം കൂടിയാണ് പാലക്കാട്ട്.

Also read-Kerala By Election: വയനാട് നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയിൽ ബാലകൃഷ്ണനും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി സി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. 251,778 വോട്ടാണ് അന്ന് കൃഷ്ണകുമാർ നേടിയത്. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 2021ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) എ പ്രഭാകരൻ 25734 വോട്ടുകൾക്കാണ് ഭാരതീയ ജനതാ പാർട്ടിയുടെ സി. കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്.

പാലക്കാട്, അയ്യപുരത്തിലായിരുന്നു ജനനം. 1984ൽ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം. അടിയുറച്ച സംഘപ്രവർത്തകനും കാര്യകർത്താവുമായിരുന്ന അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ വിവിധ ചുമതലകൾ വഹിച്ചു. 2003 മുതൽ 2006 വരെ യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 2006 മുതൽ 2009 വരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. 2009 മുതൽ 2015 വരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാല് തവണ സി.കൃഷ്ണകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2000-ൽ അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്നുമുതൽ 10 വർഷം, അതായത് 2010 വരെ, അയ്യപുരം ഈസ്റ്റ് വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2010ൽ അയ്യപുരം വെസ്റ്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2015 വരെ അയ്യപുരം പടിഞ്ഞാറ്റയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News