Assembly Elections 2024 : അടുത്തത് ‘മഹായുദ്ധം’; മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
Maharashtra Jharkhand Assembly Elections and Result Date : മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തും. ജാർഖണ്ഡിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും
ന്യൂ ഡൽഹി : മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് (Maharashtra, Jharkhand Assembly Elections 2024) തീയതികൾ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ. നവംബർല 20-ാം തീയതി മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് മഹാരാഷ്ട്രിയിലെ തിരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 13-ാം തീയതിയാണ് ആദ്യഘട്ടം വോട്ടെടുപ്പ്. നവംബർ 20-ാം തീയതി മഹാരാഷ്ട്രയ്ക്കൊപ്പമാണ് രണ്ടാം ഘട്ടം വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 23-ാം തീയതി. നവംബർ 13-ാം തീയതി തിരഞ്ഞെടുപ്പിനോടൊപ്പം കേരളത്തിലെ ഒരു ലോക്സഭ മണ്ഡലത്തിലെയും (വയനാട്), രണ്ട് നിയമസഭയിലേക്കുമുള്ള (പാലക്കാട്, ചേലക്കര) ഉപതിരഞ്ഞെടുപ്പും നടക്കും.
മഹാരാഷ്ട്രയുടെ നിലവിലെ നിയമസഭയുടെ കാലാവധി നവംബറിൽ തീരാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ജാർഖണ്ഡിൻ്റെ കാലാവധി 2025 ജനുവരി വരെയുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയാണ് മഹാരാഷ്ട്രിയിൽ ഭരണത്തിലുള്ളത്. ബിജെപിക്കൊപ്പം മുഖ്യമന്ത്രി ഏകനാഥ് ഷിണ്ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെയും നേതൃത്വത്തിലുള്ള എൻസിപിയുമാണ് അധികാരത്തിലുള്ളത്. 2024 ലോക്ഭ തിരഞ്ഞെടുപ്പിലെ പ്രകടനം പോലെ നിയമസഭയിൽ ഒറ്റയ്ക്ക് ജയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം രാഷ്ട്രീയ അട്ടിമറികൾക്ക് വോട്ടിലൂടെ മറുപടി നൽകാനാണ് എൻസിബി, ശിവസേന, കോൺഗ്രസ് സഖ്യം ലക്ഷ്യമിടുുന്നത്.
ജാർഖണ്ഡിൽ നിലവിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഹേമന്ത് സോറൻ സർക്കാരാണ് അധികാരത്തിലുള്ളത്. കോൺഗ്രസിനൊപ്പം ചേർന്ന് 81ൽ 47 സീറ്റുകൾ നേടിയാണ് ഹേമന്ത് സോറൻ സർക്കാർ അധികാരത്തിലേറിയത്. ബിജെപി നേടാനായത് 25 സീറ്റുകളായിരുന്നു. ചമ്പായ് സോറനെ മുൻ നിർത്തി ജാർഖണ്ഡിലെ അധികാരത്തിലേറാനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ലോക്സഭയ്ക്ക് പിന്നാലെ ഹരിയാനയിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ജമ്മു കശ്മീരിൽ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായതും കൂടുതൽ വോട്ടുകൾ സംഹരിക്കാനായതും ബിജെപിയുടെ ആത്മവിശ്വാസത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. എന്നാൽ കോൺഗ്രസിന് മുന്നിൽ അഗ്നിപരീക്ഷയാണ്. മികച്ച അവസരമുണ്ടായിരുന്നെങ്കിലും ഹരിയാനയിലെ ജയം കൈവിട്ട് കളഞ്ഞത് പാഠമാക്കി മഹാരാഷ്ട്രയിലും, ജാർഖണ്ഡലും പ്രവർത്തിക്കാനാകും കോൺഗ്രസ് ലക്ഷ്യമിടുക.
Updating…