Kerala By Election 2024: വയനാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി; ഇനി കാത്തിരിപ്പ്
Kerala By election 2024 Live Updates: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ 16 സ്ഥാനാർഥികളും, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽ ആറു സ്ഥാനാർഥികളുമാണ് ഇന്ന് ജനവിധി തേടുന്നത്.
വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ചേലക്കര വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ഇനി വോട്ടെണ്ണലിനായുള്ള കാത്തിരിപ്പാണ്. വയനാട്ടിൽ 64.54 ശതമാനവും ചേലക്കരയിൽ 72.54 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ചേലക്കരയിലേത് മെച്ചപ്പെട്ട പോളിംഗ് ആണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 80.31 ശതമാനം പോളിംഗാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. 2024-ലെ തെരഞ്ഞെടുപ്പിൽ 73.48 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.
LIVE NEWS & UPDATES
-
വിധിയെഴുതി വയനാടും ചേലക്കരയും; വോട്ടെടുപ്പ് സമയം അവസാനിച്ചു
വയനാട്ടിൽ 64.53 ശതമാനം പോളിംഗും ചേലക്കരയിൽ 72. 54 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
വയനാട്ടിലും ചേലക്കരയിലും പോളിംഗ് അവസാനിച്ചു; ചില ബൂത്തുകളിൽ ക്യൂ തുടരുന്നു
ചേലക്കരയിലെ പോളിംഗ് 70 ശതമാനം പിന്നിട്ടു. 71.71 പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ 63.59 ശതമാനം ആളുകൾ വോട്ട് ചെയ്തെന്നാണ് വിവരം.
-
-
വയനാട്ടിൽ വോട്ടിംഗ് മെഷീൻ തകരാറിലായി
വയനാട് വാകേരി 78-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീൻ തകരാറിലായി. അരമണിക്കൂറായി വോട്ടിംഗ് നടക്കുന്നില്ല, തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നു.
-
വോട്ടെടുപ്പ് അവസാന നിമിഷങ്ങളിൽ; 70 ശതമാനം പിന്നിടാതെ പോളിംഗ്
ചേലക്കരയിൽ 70.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടിൽ 62. 39 ശതമാനമാണ് പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ടോക്കൺ രീതിയിൽ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നൽകി.
-
പോളിംഗ് 60 ശതമാനം കടന്ന് വയനാടും ചേലക്കരയും
വയനാട്ടിൽ പോളിംഗ് ശതമാനം 62.47,മിക്കയിടത്തും പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്. ചേലക്കരയിൽ 69.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
-
പോളിംഗ് ഉയരുന്നു, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.76 ശതമാനം പോളിംഗ് പൂര്‍ത്തിയായി. വയനാട്ടിൽ പോളിംഗ് 57.29 ശതമാനം രേഖപ്പെടുത്തി.
-
പോളിംഗ് മന്ദഗതിയിൽ; വയനാട്ടിലും ചേലക്കരയിലും 50 ശതമാനം പിന്നിട്ടു
വയനാട്ടിൽ 3.55 വരെ 51.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ പോളിംഗ് 57 ശതമാനമായി ഉയർന്നു.
-
പോളിംഗ് ഉയരുന്നില്ല; വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാൻ മുന്നണികൾ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പോളിംഗ് ശതമാനം ഉയരുന്നില്ല. മൂന്ന് മണി പിന്നിടുമ്പോൾ ചേലക്കരയിൽ 50.86 ശതമാനവും വയനാട്ടിൽ 45. 38 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
വയനാട്ടിലെ ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
#WATCH | Wayanad, Kerala: Congress candidate for Wayanad Lok Sabha by-elections Priyanka Gandhi Vadra says, “People are coming out and voting, it is a good thing. I hope everyone will exercise their democratic right and vote. This is the biggest strength given to the people by… pic.twitter.com/t2cM1YCtAN
— ANI (@ANI) November 13, 2024
-
സ്ഥാനാർഥികളുടെ ഫ്ളക്സ് അഴിച്ചുമാറ്റി
മുള്ളൂർക്കരയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്ഥാനാർഥികളുടെ ഫ്ളക്സുകൾ അഴിച്ചു മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ.
-
പോളിംഗ് ശതമാനം 50ലേക്ക് അടുക്കുന്നു
വോട്ടെടുപ്പ് ഏഴ് മണിക്കൂറിനോട് അടുക്കുമ്പോൾ വയനാട് 48.42 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതുപോലെ ചേലക്കരയിൽ 40.64 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്.
-
ചേലക്കരയിൽ വിജയസാധ്യത തങ്ങൾക്കെന്ന് ഇരുമുന്നണികളും
ചേലക്കരയിലെ സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് എംപി. കെ രാധാകൃഷ്‌ണൻ. എന്നാൽ, ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.
-
നിലവിലെ പോളിംഗ് ശതമാനം
പോളിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 31.43 ഉം, ചേലക്കര നിയമസഭാ മണ്ഡലത്തിൽ 36.08 ശതമാനവുമാണ്.
-
പോളിംഗ് 25 ശതമാനത്തിലേക്ക് അടുക്കുന്നു
വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ, ചേലക്കര മണ്ഡലത്തിൽ 21.98 ശതമാനം പോളിംഗ് പൂർത്തിയായി. വയനാട്ടിലെ പോളിംഗ് ശതമാനം 20.90 ആണ്.
-
ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ
ചേലക്കരയിലെ സിപിഎം സ്ഥാനാർഥി യു ആർ പ്രദീപും, ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി.
-
മുക്കത്ത് വോട്ടിങ് നിർത്തിവെച്ചു
മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ 125 ആം നമ്പർ ബൂത്തിലെ വോട്ടിങ് നിർത്തിവെച്ചു. വോട്ടിങ് മെഷീനിലെ തകരാറാണ് കാരണം.
-
നിലവിലെ വോട്ടിംഗ് ശതമാനം
വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ 14.64 ശതമാനം പോളിംഗും, ചേലക്കരയിൽ 13.79 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം
വയനാട്ടിൽ ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് 6.97 % പോളിംഗ് എന്ന് റിപ്പോർട്ട്. ഏറ്റവും ഉയർന്ന പോളിംഗ് നടന്നിരിക്കുന്നത് ഏറനാട് നിയമസഭാ മണ്ഡലത്തിലാണ്.
-
വിജയ പ്രതീക്ഷയോടെ വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്
രാവിലെ തന്നെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി വയനാട്ടിലെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്. ഇത്തവണ വയനാട്ടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും നവ്യ പറഞ്ഞു.
#WATCH | Kerala: BJP candidate from Kerala’s Wayanad Lok Sabha constituency, Navya Haridas says, “… People of Wayanad need a person who can work with them at the grassroots level and who can address their issues in Parliament and find solutions. Congress is trying to influence… pic.twitter.com/2TjyrKKiVx
— ANI (@ANI) November 13, 2024
-
Wayanad By Election 2024: എക്സിൽ വോട്ട് അഭ്യർഥിച്ച് പ്രിയങ്ക
വയനാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിംഗ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.…
— Priyanka Gandhi Vadra (@priyankagandhi) November 13, 2024
-
വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തിൽ വോട്ടിങ് തടസ്സപ്പെട്ടു
വയനാട് ലോക്സഭാ മണ്ഡലത്തിൽ അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ യന്ത്രത്തിലെ തകരാർ മൂലം വോട്ടിങ് തടസ്സപെട്ടു. രണ്ടു പേർ വോട്ടുരേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറിലായത്. പ്രശ്നം ഉടൻ പരിഹാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും ഇവിഎം തകരാർ കണ്ടെത്തി.
-
വയനാട് വോട്ടുചെയ്യാൻ നിൽക്കുന്ന വോട്ടർമാരുടെ ദൃശ്യങ്ങൾ
#WATCH | Kerala: People queue up at a polling station in Wayanad to vote for the Wayanad Lok Sabha by-polls pic.twitter.com/lBF0ykyJNn
— ANI (@ANI) November 13, 2024
-
ചേലക്കരയിൽ വോട്ടിങ് യന്ത്രം തകരാറിലായി
ചേലക്കരയിൽ വോട്ടിങ് യന്ത്രം തകരാറിലായി. ചേലക്കര പാമ്പാടി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 116–ാം നമ്പർ ബൂത്തിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്.
-
ചേലക്കരയിൽ 2,13,103 വോട്ടർ
ചേലക്കരയിൽ മൊത്തം 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിംഗ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുമുണ്ട്.
-
വയനാട്ടിൽ 14,71,742 വോട്ടർമാർ
വയനാട്ടിൽ ഏഴ് മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണ് ഉള്ളത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ 10, 11, 12 വാർഡുകളിലെ വോട്ടർമാർക്കായി പ്രത്യേക പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി പ്രത്യേക സൗജന്യ വാഹന സർവീസുകളും ഒരുക്കിയിട്ടുണ്ട്.
-
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക.